മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്റെ അഴിഞ്ഞാട്ടം: സ്വകാര്യ സല്ലാപത്തിനായി രോഗിയുടെ കൂട്ടിരിപ്പുകാരിയ്ക്കു പേ വാർഡ് നൽകിയ സെക്യൂരിറ്റി ജീവനക്കാരനെതിരായ നടപടി ചർച്ച ചെയ്യാൻ ഇന്ന് മെഡിക്കൽ കോളേജിൽ നിർണ്ണായക യോഗം

മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്റെ അഴിഞ്ഞാട്ടം: സ്വകാര്യ സല്ലാപത്തിനായി രോഗിയുടെ കൂട്ടിരിപ്പുകാരിയ്ക്കു പേ വാർഡ് നൽകിയ സെക്യൂരിറ്റി ജീവനക്കാരനെതിരായ നടപടി ചർച്ച ചെയ്യാൻ ഇന്ന് മെഡിക്കൽ കോളേജിൽ നിർണ്ണായക യോഗം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയുമായി സല്ലപിക്കുന്നതിനായി അനധികൃതമായി പേ വാർഡ് ഒപ്പിച്ചു നൽകിയ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കാത്തിരിക്കുന്നത് മുട്ടൻ പണി. നിലവിൽ സസ്‌പെൻഷനിലായ ഇയാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ  ഉയർന്ന സാഹചര്യത്തിൽ  കൂടുതൽ നടപടി ആവശ്യമുണ്ടെന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിച്ചിരിക്കുന്നത്.

മുൻപും സമാന രീതിയിൽ ഇയാൾക്കെതിരെ സ്ത്രീ വിഷയത്തിൽ ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാൾക്കെതിരെ ഇപ്പോൾ കൂടുതൽ അന്വേഷണം നടത്തുന്നത്. ആർപ്പൂക്കര സ്വദേശിയായ ഉണ്ണി മാധവൻ എന്ന സെക്യൂരിറ്റി ജീവനക്കാരന് എതിരെയാണ്  മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ കൂടുതൽ നടപടികൾക്ക് ഒരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ചേരുന്ന മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള നിർണ്ണായ തീരുമാനം ഉണ്ടാകുക. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച്  മുൻപും പരാതി ഉയർന്നിട്ടുണ്ട്. ആശുപത്രിയിൽ എത്തുന്നതിൽ 99 ശതമാനം ആളുകളും അസ്വസ്ഥമായ മാനസികാവസ്ഥയുമായാണ് എത്തുന്നത്. ഇവർക്കു വേണ്ട പരിചരണം ആശുപത്രിയിലെ സെക്യൂരിറ്റി വിഭാഗം ജീവനക്കാരിൽ നിന്നും ലഭിക്കുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

മറ്റു വിഭാഗങ്ങളെ സംബന്ധിച്ച് യാതൊരു പരാതിയും രോഗികളും കൂട്ടിരിപ്പുകാരും ഉന്നയിക്കാത്തപ്പോഴാണ് ഒരു വിഭാഗം സെക്യൂരിറ്റി ജീവനക്കാർ ആശുപത്രിയുടെ പേര് തകർക്കുന്നതിനുള്ള ബോധപൂർവമായ ശ്രമം നടത്തുന്നതൊണ് ആരോപണം.