മെഡിക്കല്‍ കോളേജിലും ബ്ലോക്കോ?; കോട്ടയം മെഡിക്കല്‍ കോളേജിലെ അനധികൃത പാര്‍ക്കിംഗ് കാരണം വലയുന്നത് രോഗികള്‍; സെക്യൂരിറ്റി ജീവനക്കാര്‍ നോക്കുകുത്തികള്‍
സ്വന്തം ലേഖകന്‍
കോട്ടയം: മെഡിക്കല്‍ കോളേജിലെ അത്യഹിത വിഭാഗത്തിന് മുന്നിലെ അനധികൃത പാര്‍ക്കിംഗ് കണ്ടിട്ടും കാണാതെ അധികൃതര്‍. ഓ.പി വിഭാഗത്തില്‍ എത്തുന്ന രോഗികളെ ഇറക്കിയ ശേഷം പാര്‍ക്കിംഗിലേക്ക് പോകേണ്ട വാഹനങ്ങള്‍, പാര്‍ക്കിംഗ് നിരോധിത മേഘലയായ ഓ.പി വിഭാഗത്തിന് മുന്നില്‍ തന്നെ തുടരുന്നതാണ് ഈ കുരുക്കിന് കാരണം. ഇന്ന് അസ്ഥിരോഗ വിഭാഗത്തിലെത്തിയ യുവതിയും കുടുംബവുമാണ് ഓ.പി വിഭാഗത്തിന് മുന്നിലെ കുരുക്കില്‍പ്പെട്ട് നട്ടം തിരിഞ്ഞത്.
വെറും പതിനഞ്ച് രൂപ മുടക്കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മെഡിക്കല്‍ കോളേജില്‍ സൗകര്യമുണ്ട്. എന്നാല്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് അത്യാഹിത വിഭാഗത്തിന് മുന്നില്‍ ഉള്‍പ്പെടെ വമ്പന്‍ വാഹന നിരയാണ് രൂപപ്പെടുന്നത്. ഓ.പി വിഭാഗത്തിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങള്‍ അവിടെ തന്നെ തുടരുന്നതിനാല്‍ പരിശോധനയ്ക്ക് ശേഷം തിരികെ രോഗികള്‍ വാഹനങ്ങള്‍ക്കിടയിലൂടെ നടന്ന് വലയുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാര്‍ക്കിംഗ് ഫീ പിരിക്കാന്‍ നില്‍ക്കുന്നവര്‍ പോലും ഇതിന് നേരെ കണ്ണടയ്ക്കുകയാണ്. സെക്യൂരിറ്റി ജീവനക്കാരോട് വിവരം പറഞ്ഞാല്‍ മേല്‍നടപടികള്‍ സ്വീകരിക്കാന്‍ താല്പര്യം കാണിക്കാറുമില്ല. നോക്കുകുത്തികളായി നില്‍ക്കാനാണോ സെക്യൂരിറ്റി ജീവനക്കാര്‍ ശമ്പളം വാങ്ങുന്നത് എന്നാണ് രോഗികളുടെ ചോദ്യം.