ഏഴ് ലക്ഷം രൂപ വിലവരുന്ന കഞ്ചാവും, മാരകമയക്കു മരുന്നായ എംഡിഎംഎയുമായി കോട്ടയം വേളൂർ സ്വദേശി പൊലീസ് പിടിയിൽ; പ്രതിയെ പിടികൂടിയത് സാഹസികമായി

സ്വന്തം ലേഖകൻ

കോട്ടയം: ഏഴ് ലക്ഷം രൂപ വിലവരുന്ന കഞ്ചാവും, മാരകമയക്കു മരുന്നായ എംഡിഎംഎയുമായി കോട്ടയം വേളൂർ സ്വദേശി പൊലീസ് പിടിയിൽപാർട്ടി ഡ്രഗ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അതീവ വീര്യം കൂടിയ ലഹരിമരുന്നുമായാണ് കോട്ടയം വേളൂർ സ്വദേശി ലളിതസദനത്തിൽ അഭിജിത്തിനെയെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരിപ്പാർട്ടികൾക്കുമായി വിതരണം ചെയ്യുന്നതിനായി എത്തിച്ച എംഡിഎംഎയാണ് പൊലീസ് സംഘം പിടിച്ചെടുത്തത്.പാർട്ടി ഡ്രഗ്, ക്ലബ്ബ് ഡ്രഗ് എന്നീ ഓമനപ്പേരിൽ അറിയപ്പെടുന്ന അതിഗുരുതരമായ സിന്തറ്റിക് ഇനത്തിൽപ്പെട്ട മയക്കുമരുന്നാണ് എംഡിഎംഎ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ ലഹരിപ്പാർട്ടികൾക്കും വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ മാരകവീര്യം കൂടിയ എംഡിഎംഎ വിതരണം ചെയ്യുന്നതായി ജില്ലാ പൊലീസ് മേധാവി ഡി ശില്പയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ലഹരി കടത്തിത്തൊണ്ടു വരുന്ന വിദ്യാർത്ഥി- യുവാക്കളുടെ സംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിനിടെയാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും ലഹരി മരുന്നുമായി ബൈക്കിൽ അഭിജിത്ത് എത്തുന്നതായി വിവരം ലഭിച്ചത്. വിപണിയിൽ ഏഴ് ലക്ഷം രൂപ വിലവരുന്ന കഞ്ചാവും അരലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി മോനിപ്പള്ളി അച്ചിക്കൽ ഭാഗത്ത് വച്ച് ഇന്ന് പുലർച്ചെ അഭിജിത്ത് ഓടിച്ചിരുന്ന ബൈക്ക് സഹിതം അതിസാഹസികമായാണ് പൊലീസ് ഇയാളെ പിടികൂടിയത്.

വൈക്കം ഡിവൈഎസ്പി എ .ജെ തോമസ്, നർകോട്ടിക് സെൽ ഡിവൈഎസ്പി എന്നിവരുടെ നിർദ്ദേശാനുസരണം കുറവിലങ്ങാട് എസ് എച്ച് ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഭിജിത്തിനെ അറസ്റ്റ് ചെയ്തത്.

എസ്.ഐ തോമസ്‌കുട്ടി ജോർജ്, എഎസ്‌ഐമാരായ അജി, സാജു ലാൽ, എസ്.സി.പി.ഓ ജോസ് എ.വി, സിപിഓ രാജീവ്, ഡബ്ല്യൂസിപിഓമാരായ ബിനു ഇ.ഡി, ബിന്ദു കെ.കെ, നർകോട്ടിക് സെൽ എസ്‌ഐ ബിജോയ് മാത്യു, സിപിഓമാരായ ശ്യം എസ് നായർ, ഷൈൻ കെ.എസ്, ജില്ലാ ആന്റി നാർകോട്ടിക് സെൽ സ്‌ക്വാഡ് അംഗങ്ങളായ തോംസൺ കെ മാത്യു, അജയകുമാർ, ശ്രീജിത് ബി നായർ, അനീഷ് വി.കെ, അരുൺ എസ്, ഷമീർ സമദ്, ഹൈവേ പൊലീസിലെ എസ്‌ഐ അശോകൻ, സിപിഓമാരായ റിമോൻ, സജി എം എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.