
കോട്ടയം: റോഡിന് നടുവിലെ കുഴിയാണ് ഇപ്പോൾ കോട്ടയത്തെ വില്ലൻ. എംസി റോഡിൽ എസ്‌എച്ച് മൗണ്ട് ചൂട്ടുവേലി ജംഗ്ഷനു സമീപമാണ് റോഡിന് നടുവിൽ കുഴി. ഇരുചക്ര വാഹനയാത്രക്കാരുടെ നടുവൊടിക്കുന്നു.
റോഡിനു കുറുകേ നിര്മിച്ചിരിക്കുന്ന കലുങ്കിനോടു ചേര്ന്നുള്ള ഭാഗത്തുണ്ടായിരിക്കുന്ന വലിയ ഗര്ത്തത്തിനു സമീപം മാസങ്ങള്ക്കു മുമ്പു സമാനമായ രീതിയില് മറ്റൊരു ഗര്ത്തം രൂപപ്പെട്ടിരുന്നത് പൊതുമരാമത്ത് അധികൃതര് അടച്ചിരുന്നു. ഇപ്പോഴത്തെ ഗര്ത്തം റോഡിനു നടുവില്ത്തന്നെയായതിനാല് നിരവധി യാത്രക്കാരാണ് അപകടത്തില്പ്പെടുന്നത്. വേഗത്തിലെത്തുന്ന വാഹനങ്ങള് പലപ്പോഴും അടുത്തെത്തുമ്പോഴാണ് ഗര്ത്തം കാണുന്നത്.
അപകടത്തില്പ്പെടുന്നതില്‍ കൂടുതലും ഇരുചക്ര വാഹനയാത്രക്കാരാണ്. മഴയെത്തുടര്ന്നു മണ്ണിന്റെ ഘടനയില് മാറ്റംവരുന്നതാണ് ഇത്തരത്തില് ഗര്ത്തം രൂപപ്പെടുന്നതിനുള്ള കാരണമെന്ന് ബന്ധപ്പെട്ട പൊതുമരാമത്ത് അധികൃതര് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തമായ മഴ പെയ്യുമ്പോള് റോഡിനടിയില്നിന്നു മണ്ണ് ഒഴുകിപ്പോകും. ഇതോടെ ആ ഭാഗത്തെ ടാറിംഗ് താഴേക്കിരിക്കും. ഇതോടെയാണ് ഗര്ത്തം രൂപപ്പെടുന്നത്.
ജില്ലയില് വിവിധയിടങ്ങളില് സമീപകാലത്ത് പുതുക്കി നിര്മിച്ച നിരവധി റോഡുകളില് സമാനമായ ഗര്ത്തങ്ങള് ഉണ്ടായിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലൊം നിരവധി ഇരുചക്ര വാഹനയാത്രക്കാര് അപകടത്തില്പ്പെട്ടിരുന്നു. അടിയന്തരമായി ഗര്ത്തം മണ്ണിട്ടുയര്ത്തി അപകട സാഹചര്യം ഒഴിവാക്കണമെന്ന് യാത്രക്കാര് ആവശ്യപ്പെട്ടു.







