
കോഴിക്കോട്: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുമേല്‍ സമ്മർദ്ദം ശക്തമാക്കാൻ മുസ്ലീം ലീഗ് നീക്കം.
സതീശൻ അല്ലാതെ മറ്റൊരു നേതാവിനെയും മുഖ്യമന്ത്രിയായി പരിഗണിക്കരുതെന്നാണ് ലീഗ് നിലപാട്. ഇക്കാര്യം വ്യക്തമാക്കി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുമായി മുസ്ലീം ലീഗ് നേതൃത്വം ആശയവിനിമയം നടത്തി.
മുസ്ലീം ലീഗിന്റെ നിർദ്ദേശത്തെ അവഗണിച്ച് കോണ്‍ഗ്രസ് ഹൈക്കമാൻഡ് മറ്റൊരു തീരുമാനം എടുക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് സതീശൻ ക്യാമ്പ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി ഡി സതീശൻ തന്നെ മുഖ്യമന്ത്രിയാകണം എന്ന കാര്യത്തില്‍ പാർട്ടി അയയില്ല എന്ന നിലപാട് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങള്‍ തന്നെ സ്വീകരിച്ചു എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, സമീപകാലത്ത് ഒരു വിഷയത്തില്‍ ലീഗ് ഇത്ര കടുപ്പിക്കുന്നത് ആദ്യമായാണ്.







