Spread the love

ഗവർണർ സുപ്രീം ലീഗസി ഹോണർ 2026 അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് നിജീഷ് രാമദാസ്. മലപ്പുറം സ്വദേശിയാണ് ഇദ്ദേഹം. ഡിജിറ്റൽ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, പ്രൊമോഷൻ, റോബോട്ടിക് ഇൻസ്റ്റലേഷൻ & സർവീസ് കൂടാതെ നാഷണൽ & ഇന്റർനാഷണൽ കൾച്ചറൽ പ്രോഗ്രാമുകൾ എന്നിവ നടത്തുന്ന സ്ഥാപനമായ ലേഖാസ് ഡിജിറ്റൽ വേൾഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആണ് ഇദ്ദേഹം. ഭാരതീയ നൃത്ത കലകൾ അവതരിപ്പിച്ചും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, പത്മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ വച്ച് സാവരിയ എന്ന പരിപാടി അവതരിപ്പിച്ചും നിരവധി വേൾഡ് റെക്കോർഡുകളും, നാഷണൽ അവാർഡ് സർട്ടിഫിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

video
play-sharp-fill

പത്തോളം സംസ്ഥാനങ്ങളിൽ നിന്നും നാലോളം വിദേശ രാജ്യങ്ങളിൽ നിന്നുമായി 500ഓളം സംഗീത നൃത്ത കലാകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് സാവരിയ ശ്രീഹരി സത്രോത്രം, ഡിബുട് തുടങ്ങി നിരവധി പരിപാടികൾ ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു. കൂടാതെ നിലവിൽ 50ഓളം കലാകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഓഗസ്റ്റിൽ മലേഷ്യയിലെ ടെംപിൾ ഓഫ് ഫൈൻ ആർട്സിൽ ഗ്ലോബൽ മ്യൂസിക്, ഡാൻസ് ഫെസ്റ്റ്ന്റെ അണിയറപ്രവർത്തനങ്ങളിലാണ് അദ്ദേഹമിപ്പോൾ. ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ഞൂറിൽ ഏറെ കലാകാരൻമാരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, വിവിധ രാജ്യങ്ങളിൽ നിന്നും കണ്ടെത്തി അവരവരുടെ അർഹതക്കുള്ള ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾക്ക് അർഹത നേടി കൊടുത്തതിനാണ് വർത്തി വെൽനെസ്സ് ഫൗണ്ടേഷൻ ഗവർണർ സുപ്രീം ലീഗസി ഹോണർ 2026 പുരസ്‌കാരം സമ്മാനിച്ചത്.

വർത്തി വെൽനസ് ഫൗണ്ടേഷൻ പ്രധാനമായും അതിന്റെ രാഷ്ട്രീയ പ്രതിഷ്ഠ പുരസ്‌കാരിന് (നാഷണൽ റെപ്യൂട്ടേഷൻ അവാർഡുകൾ) പേരുകേട്ട ഒരു ഇന്ത്യ ആസ്ഥാനമായുള്ള സംഘടനയാണ്. ഇത് ലാഭേച്ഛയില്ലാത്ത ഒരു വെൽഫെയർ ഫൗണ്ടേഷനായും വിവിധ പ്രൊഫഷണൽ മേഖലകളിലെ വ്യക്തിഗത മികവിനെ അംഗീകരിക്കുന്ന ഒരു പബ്ലിക് റിലേഷൻസ് സ്ഥാപനമായും പ്രവർത്തിച്ചു വരികയാണ്. അതാത് മേഖലകളിൽ അസാധാരണമായ കഴിവോ സേവനമോ പ്രകടിപ്പിച്ച വ്യക്തികളെ കണ്ടെത്തി ആദരിക്കുക എന്നതാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം. നിരവധി വർഷങ്ങൾ ആയി പ്രവർത്തന മേഖലയിൽ ഉള്ള ഈ സ്ഥാപനം ആദ്യമായാണ് ഒരു മലയാളിക്ക് ഇത്തരത്തിൽ അവാർഡ് നൽകുന്നത് എന്നതും ഈ പുരസ്‌കാരതിന് മാറ്റ് കൂട്ടുന്നു. 40ഓളം ഭാഷകളിൽ സംഗീതം ആലപിച്ചു 25ഓളം വേൾഡ് റെക്കോർഡുകളും ഗിന്നസ് റെക്കോർഡും നേടിയ സഹോദരിമാരായ നിവേദിത ദാസ്, നിരഞ്ജന ദാസ് എന്നിവരാണ് നിജീഷ് രാമദാസിന്റെ മക്കൾ. ശ്രീപ്രിയയാണ് ഭാര്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group