എം സി റോഡിൽ 101 കവലയ്ക്കു സമീപമുള്ള അപകടവളവിൽ അനധികൃത പാർക്കിംഗ്; നടുറോഡിലെ  വാഹന പാർക്കിംഗ് കണ്ടിട്ടും തിരിഞ്ഞ് നോക്കാതെ പൊലീസും,മോട്ടോർ വാഹന വകുപ്പും

എം സി റോഡിൽ 101 കവലയ്ക്കു സമീപമുള്ള അപകടവളവിൽ അനധികൃത പാർക്കിംഗ്; നടുറോഡിലെ വാഹന പാർക്കിംഗ് കണ്ടിട്ടും തിരിഞ്ഞ് നോക്കാതെ പൊലീസും,മോട്ടോർ വാഹന വകുപ്പും

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: എം സി റോഡിൽ 101 കവലയ്ക്കു സമീപമുള്ള അപകടവളവിൽ അനധികൃത പാർക്കിംഗ്. 101 കവലയ്ക്ക് സമീപമുള്ള വളവിൽ അതിരമ്പുഴയിൽ നിന്നുള്ള റോഡ് ചേരുന്ന ഭാഗത്താണ് നടുറോഡിൽ നാഷണൽ പെർമിറ്റ് അടക്കമുള്ള ലോറികളും, ടിപ്പറുകളും, മറ്റ് വാഹനങ്ങളും പാർക്ക് ചെയ്യുന്നത്.

നടുറോഡിലെ വാഹന പാർക്കിംഗ് അപകടമുണ്ടാക്കുമെന്ന് ഉറപ്പാണ്. ഇതെല്ലാം കണ്ടിട്ടും തിരിഞ്ഞ് നോക്കാതെ അധികാരികൾ അപകടം വിളിച്ചു വരുത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളവും അതിരമ്പുഴ റോഡ് എം സി റോഡിലേയ്ക്ക് ചേരുന്ന ഭാഗവുമായതിനാൽ എതിർവശത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് മറവുണ്ടാകുകയും വണ്ടികൾ കൂട്ടിയിടിച്ചുള്ള അപകടം പതിവാണെന്നും വ്യാപാരികൾ പറയുന്നു. എന്നാൽ വാഹനങ്ങളുടെ ഈ അനധികൃത പാർക്കിംഗ് കണ്ടിട്ടും തലങ്ങും വിലങ്ങും പായുന്ന മോട്ടോർ വാഹന വകുപ്പോ പൊലീസോ നടപടിയെടുക്കുന്നില്ല.

പൊതുവെ ഫുട്പാത്ത് ഇല്ലാത്ത ഇവിടെ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതാണ്. വലിയ ലോറികളാണ് കൂടുതലായും ഇവിടെ പാർക്ക് ചെയ്യുന്നത്. വാഹനങ്ങളുടെ അനധികൃത പാർക്കിംങിനെതിരെ വ്യാപാരികൾ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.