യാത്രക്കാരിക്കു നെഞ്ച് വേദന; ട്രിപ്പു മുടക്കി ആശുപത്രിയിലേക്ക്; ഒരു ജീവൻ രക്ഷിച്ച് വില്ലൻ ജോണി നായകനായി
സ്വന്തം ലേഖകൻ
ചാവക്കാട്: “വില്ലന്‍ ജോണി’ നായകനായി, ഒരു ജീവന് രക്ഷിച്ചു. ചാവക്കാട് നിന്ന് പറപ്പൂര്വഴി തൃശൂരിലേക്ക് സര്‍വീസ് നടത്തുന്ന ജോണി ബ്രദേഴ് സിന്റെ “വില്ലന്‍’ എന്ന ബസും അതിലെ ജീവനക്കാരുമാണ് നായകവേഷം കെട്ടിയത്.
ഇന്നലെ രാവിലെ ചാവക്കാടുനിന്ന് പുറപ്പെട്ട ബസിലെ യാത്രക്കാരിക്കു പറപ്പൂരില്വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. സഹയാത്രികര്‍ വിവരം ജീവനക്കാരോടു പറഞ്ഞു. ട്രിപ്പ് കട്ട് ചെയ്ത് ബസ് നേരെ അമല ആശുപത്രിയിലേക്കു പാഞ്ഞു. ആംബുലന്‍സിന്റെ വേഗതയില്‍.അത്യാഹിത വിഭാഗത്തില്‍ എത്തിക്കുക മാത്രമല്ല രോഗിക്ക് ആവശ്യമായ സഹായവും ചെയ്തുകൊടുത്താണു ബസ് ജീവനക്കാരായ റിബിന് ബാലന്, ഷംസീര്‍ എന്നിവര്‍ വീണ്ടും പതിവ് സര്‍വീസിനായി നിരത്തില്‍ ഇറങ്ങിയത്. ജീവന് രക്ഷിക്കാന്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച ബസ് ജീവനക്കാര്‍ക്ക് അന്നകര ബസ് യാത്രക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്നേഹോ പഹാരങ്ങള്‍ നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group