play-sharp-fill
മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണസേനയെ വിളിക്കാൻ സർക്കാർ തീരുമാനം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണസേനയെ വിളിക്കാൻ സർക്കാർ തീരുമാനം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണസേനയെ വിളിക്കാൻ സർക്കാർ തീരുമാനം. മഴ തുടരുന്നതിനെ തുടർന്ന് ഇന്ന് മുഖ്യമന്ത്രി വിളിച്ച ചേർത്ത അടിയന്തരയോഗത്തിലാണ് തീരുമാനം.

ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റിനെ വിളിക്കാനാണ് തീരുമാനം. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ ശക്തമായതോടെ വടക്കൻ കേരളത്തിലും ഇടുക്കിയിലും നിരവധി ഇടങ്ങളിൽ ഉരുൾ പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂർ, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.