മേയറുടെ ശുപാര്‍ശ കത്ത് വിവാദം: എങ്ങുമെത്താതെ ക്രൈംബ്രാഞ്ച്-വിജിലന്‍സ് അന്വേഷണങ്ങള്‍; അന്വേഷണം മുന്നോട്ടുപോകണമെങ്കിൽ കമ്പ്യൂട്ടറിൻ്റെയും ഫോണുകളുടെയും ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ലഭിക്കണമെന്ന് ക്രൈം ബ്രാഞ്ച്

മേയറുടെ ശുപാര്‍ശ കത്ത് വിവാദം: എങ്ങുമെത്താതെ ക്രൈംബ്രാഞ്ച്-വിജിലന്‍സ് അന്വേഷണങ്ങള്‍; അന്വേഷണം മുന്നോട്ടുപോകണമെങ്കിൽ കമ്പ്യൂട്ടറിൻ്റെയും ഫോണുകളുടെയും ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ലഭിക്കണമെന്ന് ക്രൈം ബ്രാഞ്ച്

സ്വന്തം ലേഖിക

തിരുവനന്തപുരം: നിയമനത്തിനായുള്ള തിരുവനന്തപുരം മേയറുടെ ശുപാര്‍ശ കത്തിനെ കുറിച്ചുള്ള ക്രൈം ബ്രാഞ്ച്-വിജിലന്‍സ് അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല.

കമ്പ്യൂട്ടറിൻ്റെയും ഫോണുകളുടെയും ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. നിയമനം നടക്കാത്തതിനാല്‍ അഴിമതി അന്വേഷണമില്ലെന്ന് വിജിലന്‍സ് ആവര്‍ത്തിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയിലെ ആരോഗ്യവിഭാഗത്തിലേക്കുളള താല്‍ക്കാലിക നിയമനത്തിനായി മേയര്‍ ആര്യാ രാജേന്ദ്രന്‍റെ പേരില്‍ തയ്യാറാക്കിയ കത്തിൻ്റെ ഉറവിടം കണ്ടെത്താന്‍ പൊലിസിന് ഇതേവരെ കഴിഞ്ഞിട്ടില്ല.

കത്ത് തയ്യാറാക്കിയത് ആരെന്നന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് മേയറുടെ ഓഫീസിലെ കമ്പ്യൂട്ടറും, സംശത്തിൻ്റെ നിഴലില്‍ നില്‍ക്കുന്ന മുന്‍ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.ആനില്‍ മെഡിക്കല്‍ കോളജ് ലോക്കല്‍ സെക്രട്ടറി എസ്.എസ്.മനോജ് എന്നിവരുടെ ഫോണുകളും ഫൊറന്‍സിക് പരിശോധനക്കായി അയച്ചിരുന്നു.

റിപ്പോര്‍ട്ട് ലഭിക്കാന്‍ ഇനിയും മാസങ്ങളെടുക്കും. ഇതിന് ശേഷമേ അന്വേഷണം മുന്നോട്ടുപോകൂ എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.