മോൻസണുമായി അടുത്ത ബന്ധമുള്ള പൊലിസ് ഉന്നതന് കോടികളുടെ സ്വത്ത്; ക്വാറിയും റിസോർട്ടുമടക്കം വൻ സമ്പത്ത്; വിജിലൻസ് അന്വേഷണം അട്ടിമറിച്ചതാര്?

മോൻസണുമായി അടുത്ത ബന്ധമുള്ള പൊലിസ് ഉന്നതന് കോടികളുടെ സ്വത്ത്; ക്വാറിയും റിസോർട്ടുമടക്കം വൻ സമ്പത്ത്; വിജിലൻസ് അന്വേഷണം അട്ടിമറിച്ചതാര്?

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പുരാവസ്‌തു വ്യാപാരി ചമഞ്ഞ്‌ കോടികളുടെ തട്ടിപ്പ്‌ നടത്തിയ മോന്‍സണുമായി അടുത്തബന്ധമുളള പോലീസ്‌ ഉന്നതന്‌ തമിഴ്‌നാട്ടിലും കേരളത്തിലുമായി കോടികളുടെ ബിനാമി നിക്ഷേപമുണ്ടെന്ന്‌ വിജിലന്‍സ്‌.

ഇക്കാര്യം പോലീസ്‌ ആസ്‌ഥാനത്ത്‌ അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച ഫയല്‍ വെളിച്ചം കണ്ടില്ല. വിജിലന്‍സ്‌ മേധാവി തന്നെ ഇക്കാര്യം പോലീസ്‌ ഉന്നതരെ നേരിട്ട്‌ അറിയിച്ചതായാണ്‌ സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, സര്‍വീസില്‍നിന്ന്‌ ഉടന്‍ വിരമിക്കുന്ന ആളായതുകൊണ്ട്‌ കൂടുതല്‍ അന്വേഷണം വേണ്ടെന്നു വയ്‌ക്കുകയായിരുന്നു.

തമിഴ്‌നാട്ടില്‍ നാല്‌ റിസോര്‍ട്ടുകളില്‍ ഇടനിലക്കാര്‍ മുഖേന കോടിക്കണക്കിന്‌ രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും സംസ്‌ഥാനത്തെ മൂന്നു ജില്ലകളില്‍ ബിനാമികളിലൂടെ തന്നെ ക്വാറി ബിസിനസില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും വിജിലന്‍സ്‌ ഇന്റലിജന്‍സ്‌ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അതീവ രഹസ്യസ്വഭാവമുള്ള ഈ റിപ്പോര്‍ട്ടില്‍ പോലീസ്‌ ഉന്നതന്റെ കൊട്ടാരസദൃശ്യമായ വീടിനെക്കുറിച്ചും ‘ആഡംബര ഫര്‍ണിച്ചറുകളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌.

ഒന്നിലധികം ആഢംബര കാറുകള്‍ ഇദ്ദേഹത്തിനുള്ളതായും റിപ്പോര്‍ട്ടുണ്ട്‌.
ഉന്നത പോലീസുദ്യോഗസ്‌ഥരുടെ വഴിവിട്ട സമ്പാദ്യങ്ങളെക്കുറിച്ച്‌ വിജിലന്‍സ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഈ വിവരങ്ങള്‍ കണ്ടെത്തിയത്‌.