മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും ; മാസ്‌ക് ധരിക്കാതെ രണ്ടാം തവണയും പിടിക്കപ്പെട്ടാൽ പിഴ രണ്ടായിരം

മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും ; മാസ്‌ക് ധരിക്കാതെ രണ്ടാം തവണയും പിടിക്കപ്പെട്ടാൽ പിഴ രണ്ടായിരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാമതും പിടിക്കപ്പെട്ടാൽ പിഴയായി രണ്ടായിരം രൂപ ഈടാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നുമാത്രം മാസ്‌ക് ധരിക്കാത്ത 6954 കേസുകളാണ് പൊലീസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ക്വാറൻറൈൻ ലംഘിച്ച പത്തു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രോഗവ്യാപനം വർധിക്കുന്ന ജില്ലകളായ തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. കണ്ടെയിൻമെന്റ് സോൺ സ്വയം നിശ്ചയിച്ച് ജനം നിയന്ത്രണമേർപ്പെടുത്തിയ മാതൃക ജനമൈത്രി പൊലീസ് ഏറ്റെടുക്കും. ഇതിൽ നാട്ടുകാരുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒപ്പം ജനമൈത്രി പൊലീസിന്റെ ബോധവൽക്കണവും നടത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.