മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡും ഫെഡറൽ ബാങ്കും കൈകോർക്കുന്നു   ;               ഉയർന്ന വായ്പ, ദീർഘ തിരിച്ചടവ് കാലാവധി, അതിവേഗ വായ്പ തുടങ്ങിയ സൗകര്യങ്ങളാണ് ഇതോടെ ഉപഭോക്താക്കൾക്ക് ലഭിക്കുക

മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡും ഫെഡറൽ ബാങ്കും കൈകോർക്കുന്നു ; ഉയർന്ന വായ്പ, ദീർഘ തിരിച്ചടവ് കാലാവധി, അതിവേഗ വായ്പ തുടങ്ങിയ സൗകര്യങ്ങളാണ് ഇതോടെ ഉപഭോക്താക്കൾക്ക് ലഭിക്കുക

 

സ്വന്തം ലേഖകൻ

കൊച്ചി: ഡീലർമാർക്കും ഉപഭോക്താക്കൾക്കും മെച്ചപ്പെട്ട വായ്പാ സേവനങ്ങൾ നൽകുന്നതിനായി മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡും ഫെഡറൽ ബാങ്കും കൈകോർക്കുന്നു. ഇതു സംബന്ധിച്ചുള്ള എഗ്രമെന്റ് പേപ്പറുകൾ ഇരു സ്ഥാപനങ്ങളും ഒപ്പു വച്ചു.

ഉയർന്ന വായ്പ, ദീർഘ തിരിച്ചടവ് കാലാവധി, മികച്ച പലിശ നിരക്കുകൾ, അതിവേഗ വായ്പ തുടങ്ങിയ വായ്പാ സൗകര്യങ്ങളാണ് ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാരുതി സുസുക്കി സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടറും സിഎഫ്ഓയുമായ അജയ് സേത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ, ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ, സിഒഒയും റീട്ടെയ്ൽ ബിസിനസ് ഹെഡുമായ ശാലിനി വാര്യർ, ഇരു സ്ഥാപനങ്ങളിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സാമ്ബത്തിക പങ്കാളിയായി 2019 ഓഗസ്റ്റിലാണ് മാരുതി സുസുക്കി ലിമിറ്റഡ് ഫെഡറൽ ബാങ്കിനെ അംഗീകരിച്ചത്.

ഫെഡറൽ ബാങ്കുമായി കൈകോർക്കുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ സാമ്ബത്തിക സേവനങ്ങൾ നൽകാൻ മാരുതി സുസുക്കിയെ സഹായിക്കുമെന്ന് ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഫെഡറൽ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള സാന്നിധ്യം മാരുതി ഉപഭോക്താക്കളുടെ അടിത്തറ വിപുലപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുമായി കൈകോർക്കാനായതിൽ വലിയ സന്തോഷമുണ്ടെന്ന് ഫെഡറൽ ബാങ്ക് മേധാവി ശ്യാം ശ്രീനിവാസൻ പറഞ്ഞു.

ഡീലർമാർക്കും റീട്ടെയ്ൽ ബാങ്കിങ് ഉപഭോക്താക്കൾക്കും മികച്ച സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള കൂടുതൽ സേവനങ്ങൾ നൽകാൻ ഇതുവഴി സാധിക്കും. പരിധികളില്ലാത്ത സാമ്ബത്തിക സേവനങ്ങൾ മാരുതി സുസുക്കിയേയും ഡീലർമാരേയും വിപണി വിപുലപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.