മൂന്ന് വര്‍ഷം മുൻപ് വിവാഹം; മരിക്കാൻ പോവുകയാണെന്ന് അറിയിച്ച് വാട്‌സ്‌ആപ്പില്‍ ചിത്രങ്ങളും ശബ്ദസന്ദേശവും ഭര്‍ത്താവിന് അയച്ചു നൽകി; ശേഷം ജീവനൊടുക്കി യുവതി
കൊല്ലം: ചിതറയില്‍ ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും ശബ്‌ദസന്ദേശവും ഭർത്താവിന് വാട്‌സ്‌ആപ്പിലൂടെ അയച്ചുകൊടുത്ത് യുവതി ജീവനൊടുക്കി.
കുമ്മിള്‍ മുളളാണിപ്പച്ച സ്വദേശിനി ശ്രീവിദ്യയാണ് മരിച്ചത്. 24 വയസായിരുന്നു. തെറ്റിമുക്കിന് സമീപമുള്ള വാടക വീടിനുള്ളിലാണ് തൂങ്ങിമരിച്ചത്.
കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. മൂന്ന് വർഷം മുൻപായിരുന്നു ചിതറ കാരിച്ചിറ സ്വദേശി ജിതിനുമായി ശ്രീവിദ്യയുടെ വിവാഹം. മരിക്കാൻ പോവുകയാണെന്ന് അറിയിച്ച് ജിതിന് വാട്‌സ്‌ആപ്പ് സന്ദേശം അയച്ചുകൊടുത്ത ശേഷമാണ് ശ്രീവിദ്യ ജീനൊടുക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആത്മഹത്യാ ശ്രമത്തിന്റെ ചിത്രങ്ങളും അയച്ചിരുന്നു. ജിതിൻ ശ്രീവിദ്യയെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നാലെ ജിതിൻ വീട്ടിലെത്തിയപ്പോഴേക്കും ശ്രീവിദ്യ തൂങ്ങിമരിച്ചിരുന്നു.
ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നെന്നാണ് ബന്ധുക്കളുടെ പരാതി. ഇവർക്ക് രണ്ടുവയസുള്ള കുഞ്ഞുണ്ട്. ശ്രീവിദ്യയുടെയും ജിതിന്റെയും മെബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീവിദ്യ നേരത്തെയും ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്നാണ് ജിതിൻ പൊലീസിന് നല്‍കിയ മൊഴി.