നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിൽ യാത്രക്കാരനെ കൊലയ്ക്കു കൊടുത്തത് കയ്യേറ്റം..! മാർക്കറ്റ് റോഡിലൂടെ സ്വകാര്യ ബസിനു കടന്നു പോകാൻ വീതിയില്ലാതായത് അനധികൃത കയ്യേറ്റത്തെ തുടർന്ന്; മാർക്കറ്റ് റോഡിൽ സാധനങ്ങൾ കച്ചവടം ചെയ്യുന്നത് റോഡിലേയ്ക്ക് ഇറക്കി വച്ച്; കോടികളുടെ വസ്തു കൈയ്യേറിയിട്ടും  തിരിഞ്ഞു നോക്കാതെ കോട്ടയം നഗരസഭ; ഇതൊക്കെ ആരോട് പറയാൻ?

നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിൽ യാത്രക്കാരനെ കൊലയ്ക്കു കൊടുത്തത് കയ്യേറ്റം..! മാർക്കറ്റ് റോഡിലൂടെ സ്വകാര്യ ബസിനു കടന്നു പോകാൻ വീതിയില്ലാതായത് അനധികൃത കയ്യേറ്റത്തെ തുടർന്ന്; മാർക്കറ്റ് റോഡിൽ സാധനങ്ങൾ കച്ചവടം ചെയ്യുന്നത് റോഡിലേയ്ക്ക് ഇറക്കി വച്ച്; കോടികളുടെ വസ്തു കൈയ്യേറിയിട്ടും തിരിഞ്ഞു നോക്കാതെ കോട്ടയം നഗരസഭ; ഇതൊക്കെ ആരോട് പറയാൻ?

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിൽ യാത്രക്കാരനെ കൊലയ്ക്കു കൊടുത്തത് അനധികൃത കയ്യേറ്റം. അനധികൃതമായി യാതൊരു വിധ മാന്യതയും മര്യാദയും പുലർത്താതെ റോഡ് കയ്യേറിയ കച്ചവടക്കാരാണ് അപകടത്തിന്റെ പ്രധാന കാരണം. നന്നായി വീതിയുള്ള റോഡിന്റെ പകുതിയും ഇരുവശങ്ങളിലെ കച്ചവടക്കാർ കയ്യേറിയിരിക്കുകയാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാൽ അനധികൃത കച്ചവടക്കാർക്ക് എന്തും ആകാമെന്ന സ്ഥിതിയാണ് കോട്ടയം നഗരത്തിൽ അരങ്ങേറുന്നത്.

വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുഞ്ഞുകൊച്ച് എന്ന രാജേഷ് (37) ചുഴലി ബാധിച്ചു നഗരമധ്യത്തിൽ കുഴഞ്ഞു വീണത്. സ്വകാര്യ ബസിന്റെ ടയറിൽ തലയിടിച്ചു രാജേഷ് മരിച്ചതായാണ് പൊലീസിനു ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. എന്നാൽ, രാജേഷിന്റെ ശരീരത്തിൽ ബസ് കയറിയതായി നാട്ടുകാരും പറയുന്നുണ്ട്. അപകടത്തിനു കാരണമായത് രാജേഷ് ചുഴലി ബാധിച്ച് കുഴഞ്ഞു വീണതാണെങ്കിലും, ഇതിനിടെ ശ്രദ്ധിക്കപ്പെട്ട പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് നഗരമധ്യത്തിലെ കയ്യേറ്റമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന കാഴ്ചകളാണ് ഇതോടൊപ്പം ചിത്രങ്ങളായി നൽകിയിരിക്കുന്നത്. നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന കടകൾ റോഡരിക് പോലും ടൈലിട്ട് സ്വന്തമാക്കിയിരിക്കുകയാണ്. ടാറിംങിനോടു ചേർന്നുള്ള ഭാഗത്ത് പോലും ടൈൽ പാകി സ്വന്തമാക്കി വച്ചിരിക്കുന്ന കാഴ്ചയാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

ഇവിടെ വഴിയോരക്കച്ചവടക്കാരുണ്ടെങ്കിലും ഇവരെല്ലാം പരമാവധി ഒതുങ്ങിയാണ് ഇരിക്കുന്നത്. എന്നാൽ, ഇവിടെ പ്രവർത്തിക്കുന്ന പച്ചക്കറിക്കടകളും , പഴക്കടയും,ബേക്കറിയും, തുണിക്കടകളുമാണ് പരസ്യമായി റോഡ് കയ്യേറിയിരിക്കുന്നത്. സാധനങ്ങൾ റോഡിലേയ്ക്ക് ഇറക്കി വച്ചിരിക്കുന്ന ഇവർ, ഇത് കൂടാതെ കടയിലെത്തുന്നവർക്കു നിൽക്കുന്നതിനായി പ്ലാസ്റ്റിക്ക് തട്ട് ഉപയോഗിച്ച് മറയും തീർത്തിയിട്ടുണ്ട്.

ഇത് കൂടാതെയാണ് തുണിക്കടകളുടെ മുന്നിലെ കൈയ്യേറ്റം. ഇവിടെ ടൈൽ പാകിയ ശേഷം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാണ് ഈ സ്ഥലം ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഗുരുതരമായ നിയമലംഘനങ്ങളാണ് മാർക്കറ്റ് റോഡിൽ ചന്തക്കവല മുതൽ കോഴിച്ചന്ത റോഡ് വരെയുള്ള ഭാഗത്ത് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, നൂറിലേറെ സ്വകാര്യ ബസുകൾ കടന്നു പോകുന്ന റോഡാണ് ഇത്തരത്തിൽ അനധികൃതമായി സ്വകാര്യ വ്യക്തികൾ സ്വന്തം പേരിൽ കയ്യേറിയിരിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കുന്നതിനും കയ്യേറ്റം ഒഴിപ്പിക്കുന്നതിനും നഗരസഭ അധികൃതർ യാതൊരു നടപടിയും എടുക്കുന്നില്ല. ഇതൊക്കെ ആരോട് പറയാൻ?