കുടുംബശ്രീ അംഗങ്ങള്‍ ഇനി തെരുവുനായ്ക്കളെ പിടിക്കും; പരീശീലന പരിപാടികള്‍ ആരംഭിച്ചു

കുടുംബശ്രീ അംഗങ്ങള്‍ ഇനി തെരുവുനായ്ക്കളെ പിടിക്കും; പരീശീലന പരിപാടികള്‍ ആരംഭിച്ചു

Spread the love

സ്വന്തം ലേഖകന്‍

കൊല്ലം: തെരുവ് നായ്ക്കളെ പിടിക്കാന്‍ ഇനി കുടുംബശ്രീ അംഗങ്ങള്‍. തെരുവ് നായ്ക്കളെ അമര്‍ച്ച ചെയ്യാനുള്ള തീവ്രയത്ന പരിപാടിയുടെ ഭാഗമായാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് നായ്ക്കളെ പിടിക്കാനുള്ള പരിശീലനം കൊടുക്കുന്നത്. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഇന്നലെ പരിശീലനം ആരംഭിച്ചു.

കൊല്ലം ജില്ലയില്‍ മാത്രം ഒരു ലക്ഷത്തോളം തെരുവ് നായ്ക്കളുണ്ടെന്നാണ് കണക്ക്. വളര്‍ത്തു നായ്ക്കളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ജനന നിയന്ത്രണ ശസ്ത്രക്രിയ വഴി മാത്രമേ നായ്പെരുപ്പം നിയന്ത്രിക്കാനാവൂ. വെറ്ററിനറി സര്‍ജന്‍മാരേയും കുടുംബശ്രീയില്‍ നിന്നും ഡോഗ് ഹാന്റ്ലര്‍മാരെയും ഇതിനായി നിയമിച്ചു കഴിഞ്ഞു. ഒരു മാസം നീളുന്ന തീവ്രയത്ന പരിപാടിയിലൂടെ നായ്ശല്യം നിയന്ത്രിക്കാനാണ് പദ്ധതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കൊട്ടിയത്ത് കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ.എ.സജീവ്കുമാര്‍ നിര്‍വ്വഹിച്ചു. പരിശീലന കേന്ദ്രം അസി.ഡയറക്ടര്‍ ഡോ.ഡി. ഷൈന്‍കുമാര്‍, ആദിച്ചനല്ലൂര്‍ പഞ്ചായത്തംഗം രേഖ എസ്.ചന്ദ്രന്‍, ജില്ലാമിഷന്‍ കോഡിനേറ്റര്‍ എ.ജി.സന്തോഷ്, പ്രോഗ്രാം ഓഫീസര്‍മാരായ ശ്യാം.ജിനായര്‍, രതീഷ് ഡോ. കെ.എസ്.സിന്ധു എന്നിവര്‍ സംബന്ധിച്ചു.