ക്ഷേത്ര വളപ്പിലും കഞ്ചാവ് ചെടി: എക്സൈസ് കേസെടുത്തു

ക്ഷേത്ര വളപ്പിലും കഞ്ചാവ് ചെടി: എക്സൈസ് കേസെടുത്തു

തൃശൂര്‍: കാടുവെട്ടി തെളിക്കുന്നതിനിടയിൽ ക്ഷേത്ര പരിസരത്ത് നിന്നും കണ്ടെടുത്തത് കഞ്ചാവ് ചെടികൾ. തൃശ്ശൂരില്‍ പാറമേക്കാവ് ക്ഷേത്രത്തിലെ പറമ്പിൽ നിന്നുമാണ് രണ്ട് കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്.

ക്ഷേത്രത്തില്‍ ആനയെ കെട്ടുന്ന സ്ഥലത്ത് പാതയോരത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് ഏകദേശം ഒൻപതും അഞ്ചും അടി ഉയരമുള്ള നിറയെ ശാഖകളുള്ള രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

ഇവിടെ കാടുവെട്ടി തെളിക്കുന്നതിനിടെ സംശയം തോന്നിയ തൊഴിലാളികള്‍ പാറമേക്കാവ് ക്ഷേത്ര അധികൃതരോട് ഇക്കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ എക്സൈസ് വകുപ്പിനെ വിവരം അറിയിച്ചു. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ വന്ന് പരിശോധിച്ച്‌ ചെടി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവ് നട്ടുവളര്‍ത്തിയതായി തോന്നുന്നില്ലെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. കഞ്ചാവ് ഉപയോഗിച്ചതിന് ശേഷം വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളില്‍ നിന്നും വളര്‍ന്നതാവാനുള്ള സാദ്ധ്യതയാണ് സംഘം വിലയിരുത്തുന്നത്. പറിച്ചെടുത്ത ചെടികള്‍ പിന്നീട് നശിപ്പിച്ചു. സംഭവത്തില്‍ കേസെടുക്കുകയും ചെയ്തു