വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊന്നു

വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നെന്മാറക്കടുത്ത് പോത്തുണ്ടിയില്‍ വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊന്നു. പോത്തുണ്ടി ബോയന്‍ കോളനിയില്‍ സജിതയെയാണ് വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

വീട്ടില്‍ സജിത മാത്രമുളളപ്പോഴായിരുന്നു സംഭവം. ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് വിവരം പൊലീസിലറിയിച്ചത്. ഗുരുതര പരിക്കേറ്റ സജിതയെ ആശുപത്രിയിലെത്തിക്കും മുൻപേ മരണം സംഭവിച്ചിരുന്നു. ആക്രമിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടങ്ങിയതായും നെന്മാറ പൊലീസ് അറിയിച്ചു.