മരങ്ങാട്ടുപിള്ളി  പഞ്ചായത്ത് കമ്മിറ്റി അലങ്കോലമാക്കിയ കേരളാ കോൺഗ്രസ് നടപടി ജനങ്ങളോടുള്ള വെല്ലുവിളി: കോൺഗ്രസ്

മരങ്ങാട്ടുപിള്ളി പഞ്ചായത്ത് കമ്മിറ്റി അലങ്കോലമാക്കിയ കേരളാ കോൺഗ്രസ് നടപടി ജനങ്ങളോടുള്ള വെല്ലുവിളി: കോൺഗ്രസ്

സ്വന്തം ലേഖകൻ

മരങ്ങാട്ടുപിള്ളി: ഗുണഭോക്തൃ ലിസ്റ്റും ടെൻഡർ ഉറപ്പിക്കൽ നടപടിക്രമങ്ങളും പാസ്സാക്കേണ്ടിയിരുന്ന പഞ്ചായത്ത് കമ്മിറ്റി അലങ്കോലമാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സിപിഎം- കേരളാ കോൺഗ്രസ് നീക്കം അപഹാസ്യമാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി.

വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റ് പാസ്സാക്കൽ ആയിരുന്നു പ്രധാന അജണ്ട. കോവിഡ് മൂലം മാർച്ച് മാസം മുതൽ മുടങ്ങിക്കിടന്ന റോഡ് ടാറിങ് ഉൾപ്പെടെയുള്ള പദ്ധതികളുടെ ടെൻഡർ ഉറപ്പിക്കലും ഇന്ന് പാസ്സാക്കേണ്ടതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുകൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അനിശ്ചിതത്വത്തിലാക്കി ജനങ്ങളെ ഭരണസമിതിക്ക് എതിരാക്കാനുള്ള നീക്കം രാഷ്ട്രീയമായി നേരിടും. ഓണം അവധിയും കോവിഡ് പ്രോട്ടോക്കോളും ഇലക്ഷൻ ഡ്യൂട്ടിയും മൂലം നിർവ്വഹണ ഉദ്യോഗസ്ഥർ ഇപ്പോൾ തന്നെ തിരക്കിലാണ്.

സെപ്റ്റംബറിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനാൽ, ഇനി ഡിസംബറിൽ പുതിയ കമ്മിറ്റി വന്നാലേ ഇനി ഭരണം സുഗമമായി നടക്കൂ എന്നതാണ് ഇന്നത്തെ തിരക്കഥയ്ക്ക് പിന്നിൽ.

മരങ്ങാട്ടുപിള്ളി യിൽ ഒരു പബ്ലിക് ടോയ്‌ലറ്റ് എങ്കിലും സ്ഥാപിക്കാൻ കോൺഗ്രസ് ഭരണത്തിൽ കയറേണ്ടി വന്നു. സമാനതകളില്ലാത്ത വികസനം നടത്തിയ ഭരണസമിതിക്കെതിരെ അസൂയപൂണ്ടവരാണ് ഈ നീക്കത്തിനു പിന്നിൽ. കേരളാ കോൺഗ്രസ്, സിപിഎം മെമ്പർമാരുടെ വാർഡുകളിൽ പേരിനുപോലും വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ല. 5 കൊല്ലം വെറുതേയിരുന്നിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകം ജനം പുച്ഛിച്ചു തള്ളും.

കേരളാ കോൺഗ്രസ്- സിപിഎം ബാന്ധവം മറനീക്കി പുറത്തു വന്നിരിക്കുന്നതിനാൽ യു.ഡി.എഫ് നേതൃത്വവുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മണ്ഡലം പ്രസിഡന്റ് കെ എസ് അജികുമാർ അറിയിച്ചു.