കെ.എ.എസ് പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു; ഓപ്പണ്‍ മെറിറ്റില്‍ 2160 പേര്‍; അവസാവന പരീക്ഷ നവംബര്‍ 20,21 തീയതികളില്‍

കെ.എ.എസ് പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു; ഓപ്പണ്‍ മെറിറ്റില്‍ 2160 പേര്‍; അവസാവന പരീക്ഷ നവംബര്‍ 20,21 തീയതികളില്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു. ഓപ്പണ്‍ മെറിറ്റില്‍ 2160 പേരാണുളളത്. സ്ട്രീം രണ്ട് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1048 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്

2020 ഫെബ്രുവരി 22 നാണ് പ്രാഥമിക പരീക്ഷ നടന്നത്. മൂന്ന് സ്ട്രീമുകളിലായി നടത്തിയ പരീക്ഷയുടെ സ്ട്രീം 1, സ്ട്രീം 2 വിഭാഗങ്ങളില്‍ പരീക്ഷ എഴുതിയവരുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. 3.14 ലക്ഷം പേരായിരുന്നു കെ.എ.എസ് പ്രാഥമിക പരീക്ഷ എഴുതിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയിന്‍ പരീക്ഷ നവംബര്‍ 21, 22 തീയതികളില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്തെ ഭരണംസംവിധാനം തന്നെ ഉടച്ചുവാര്‍ത്ത് കാര്യക്ഷമവും ജനസൗഹാര്‍ദപരവുമാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇതോടെ പൂര്‍ത്തീകരണത്തിലേക്ക് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്ട്രീം മൂന്നിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല.