മരട് ഫ്‌ളാറ്റുകൾ ഉടൻ പൊളിക്കും, നാലാഴ്ചയ്ക്കുള്ളിൽ ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

മരട് ഫ്‌ളാറ്റുകൾ ഉടൻ പൊളിക്കും, നാലാഴ്ചയ്ക്കുള്ളിൽ ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

സ്വന്തം ലേഖിക

കൊച്ചി: എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങളും പൊളിക്കുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ. അടുത്തമാസം 11 ന് നടപടികൾ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. അതേസമയം ഫ്‌ളാറ്റുടമകൾക്ക് നാലാഴ്ചയ്ക്കുള്ളിൽ സർക്കാർ 25ലക്ഷം രൂപ താൽക്കാലിക നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു

90 ദിവസത്തിനുള്ളിൽ കെട്ടിടങ്ങൾ പൊളിക്കുമെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. 138 ദിവസത്തിനുള്ളിൽ എല്ലാ നടപടികളും പൂർത്തിയാക്കുമെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം നഷ്ടപരിഹാരം നൽകുന്നത് വരെ ഫ്‌ളാറ്റുകളിൽ താമസിക്കാൻ അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി. എന്നാൽ ഫ്‌ളാറ്റുകളിൽ നിന്ന് പുറത്ത് പോകുന്നവർക്ക് അഭയകേന്ദ്രം ഉണ്ടാകണമെന്നും, ജനങ്ങളെ ഒഴിപ്പിക്കാനല്ല നിയമലംഘനം തടയാനാണ് ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടം ഒഴിപ്പിക്കാനുള്ള തുകയും നഷ്ടപരിഹാരം നൽകാനുള്ള തുകയും നിർമ്മാതാക്കളിൽ നിന്ന് ഈടാക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുക്കാൻ റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തുമെന്നും സർക്കാർ വ്യക്തമാക്കി.