വോട്ടിന് ശേഷം വെട്ടോ..? മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ യു.ഡി.എഫ് പ്രകടനത്തിൽ സംഘർഷം ; കോൺഗ്രസ് പ്രവർത്തകർ കൊടുവാൾ ഉപയോഗിച്ച് ആക്രമിച്ചെന്ന് സി.പി.എം ; സംഘർഷത്തിൽ 13 പേർക്ക് പരിക്ക്

വോട്ടിന് ശേഷം വെട്ടോ..? മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ യു.ഡി.എഫ് പ്രകടനത്തിൽ സംഘർഷം ; കോൺഗ്രസ് പ്രവർത്തകർ കൊടുവാൾ ഉപയോഗിച്ച് ആക്രമിച്ചെന്ന് സി.പി.എം ; സംഘർഷത്തിൽ 13 പേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ അതിക്രമങ്ങളാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം അരങ്ങേറുന്നത്. മൻസൂറിന്റെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബാലുശ്ശേരി കരുമലയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

പാനൂർ സംഭവത്തിൽ യു ഡി എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായത്. സംഘർഷത്തിൽ ഉണ്ണികുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 13 പേർക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘർഷത്തിൽ 8 സിപിഐ (എം) പ്രവർത്തകർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒ.കെ.ബാബു, ജാഫിൽ, മനോജ് എന്നിവരെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് ബാബുവിന്റെ നില ഗുരുതരമാണ്.പരിക്കേറ്റ മറ്റുള്ളവരായ നിജിൽ, സിജിത്, ജിഷ, സുഭദ്ര, ശീലത എന്നിവരെ ബാലുശ്ശേരി കമ്യൂണിറ്റി ഹെൽത് സെന്ററിലും പ്രവേശിപ്പിച്ചു.

പ്രകടനത്തിൽ പങ്കെടുത്തവർ കരുമല എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് കല്ലെറിയുകയും, കൊടുവാളും, വടികളുമായി ഓടിയടുത്ത് അക്രമിക്കുകയുമായിരുന്നെന്ന് എൽ.ഡി എഫ് നേതാക്കളുടെ ആരോപണം.

പരിക്കറ്റേ യുഡിഎഫ് പ്രവർത്തകരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണ്ണിക്കുള്ള പഞ്ചായത്ത് മുൻ പ്രസിഡണ്ട് ബിനോയ് അടക്കമുള്ളവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയവരെ എംകെ രാഘവൻ എംപി, വി എം ഉമ്മർമാസ്റ്റർ എന്നിവർ സന്ദർശിച്ചു.

അതേസമയം യു.ഡി.എഫ് പ്രകടനത്തിന് നേരെ എൽ.ഡി.എഫ് പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് യു.ഡിഎഫിന്റെ ആരോപണം.പ്രദേശത്ത് കൂടുതൽ സംഘർഷം ഉണ്ടാവാതിരിക്കാൻ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.