മണർകാട് എസ്.എച്ച്.ഒ രതീഷിനെതിരെ പൊലീസിന്റെ കുറ്റപത്രം..! പൊലീസിനെ ഒറ്റി, ചീട്ടുകളിക്കാർക്കു വേണ്ടി ഒത്തു കളിച്ചു; പ്രതികളുടെ ഫോൺ നമ്പർ മുക്കി; രതീഷ് സസ്‌പെൻഷനിലായത് ഇങ്ങനെ

മണർകാട് എസ്.എച്ച്.ഒ രതീഷിനെതിരെ പൊലീസിന്റെ കുറ്റപത്രം..! പൊലീസിനെ ഒറ്റി, ചീട്ടുകളിക്കാർക്കു വേണ്ടി ഒത്തു കളിച്ചു; പ്രതികളുടെ ഫോൺ നമ്പർ മുക്കി; രതീഷ് സസ്‌പെൻഷനിലായത് ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി കളത്തിൽ നിന്നും 18 ലക്ഷത്തോളം രൂപ പിടിച്ചെടുത്ത സംഭവത്തിൽ സസ്‌പെൻഷനിലായ എസ്.എച്ച്.ഒ രതീഷ്‌കുമാർ നടത്തിയത് ഗുരുതരമായ ക്രമക്കേട് എന്നു സൂചന. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ നടത്തിയ അന്വേഷണത്തിലാണ് രതീഷ്‌കുമാർ നടത്തിയ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ മാർച്ച് 11 നാണ് മണർകാട് ക്രൗൺ ക്ലബിൽ പൊലീസ് റെയിഡ് നടന്നത്. ഈ റെയിഡിൽ ചീട്ടുകളിക്കാൻ എത്തിയിരുന്ന 43 പേരിൽ നിന്നായി 43 മൊബൈൽ ഫോണുകളും, കാറുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ രതീഷ്‌കുമാറും ക്രൗൺ ക്ലബ് പ്രസിഡന്റ് മണർകാട് മാലം വാവത്തിൽ കെ.വി സുരേഷും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിനെ ചീട്ടുകളി കേസ് അന്വേഷണം ഏൽപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെ, ജെ.സന്തോഷ്‌കുമാർ നടത്തിയ അന്വേഷണത്തിലാണ് മണർകാട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രതീഷ്‌കുമാറിന്റെ ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും കണ്ടെത്തിയത്. മണർകാട് ക്രൗൺ ക്ലബിൽ നടത്തിയ റെയിഡിന്റെ വിവരം ആദ്യം തന്നെ രതീഷ് ചീട്ടുകളി ക്ലബ് നടത്തിപ്പുകാരനായ സുരേഷിനു ചോർത്തി നൽകിയതായാണ് ലഭിച്ചിരിക്കുന്ന വിവരം.

ഇത് കൂടാതെ ചീട്ടുകളി കളത്തിൽ നിന്നും പണവും കാറും മൊബൈൽ ഫോണും പിടികൂടിയ വിഷയത്തിലും, ഇവിടുത്തെ സീൻ മഹസർ തയ്യാറാക്കുന്നതിലും അന്വേഷണ ഉദ്യോഗസ്ഥനായ രതീഷ്‌കുമാറിനു വൻ വീഴ്ച സംഭവച്ചിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

സീൻ മഹ്‌സർ തയ്യാറാക്കാതെ, പൊലീസ് സ്റ്റേഷനിൽ എത്തിയ ശേഷമാണ് രതീഷ് ഫോൺ അടക്കമുള്ളവയുടെ വിശദാംശങ്ങൾ മഹ്‌സറിൽ ചേർത്തത്. മഹ്‌സർ സംഭവ സ്ഥലത്തു വന്നു വച്ചു തന്നെ തയ്യാറാക്കണമെന്നാണ് ചട്ടം. എന്നാൽ, ഇതിനു തയ്യാറാകാതിരുന്ന എസ്.എച്ച്.ഒ രതീഷ്‌കുമാർ പ്രതികളെ സഹായിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സീൻ മഹ്‌സർ തയ്യാറാക്കിയെങ്കിലും രതീഷ്‌കുമാർ ഇതിലും കൃത്രിമം കാട്ടിയിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഇത് അടക്കം രതീഷ്‌കുമാർ നടത്തിയ ക്രമക്കേടുകൾ എല്ലാ ജെ.സന്തോഷ്‌കുമാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് അടക്കമുള്ള റിപ്പോർട്ടുകൾ സഹിതമാണ് രതീഷ്‌കുമാറിനെ സസ്‌പെന്റ് ചെയ്തത്. കൂടുതൽ നടപടികൾ പോലും രതീഷ്‌കുമാറിനെതിരെ ഈ സാഹചര്യത്തിൽ ഉണ്ടാകും.