പാറപോലെ ഉറച്ചു നിൽക്കുന്ന നാഗമ്പടം പാലത്തിന് ബലക്ഷയമെന്ന് ആദ്യം പറഞ്ഞത് മലയാള മനോരമ: മലയാള മനോരമേ എന്തിന്, ആർക്കു വേണ്ടി അന്ന് ആ കള്ളം പറഞ്ഞു; പാലം പൊളിക്കാൻ ആദ്യം മുതൽ കൂട്ടു നിന്നതും മനോരമ തന്നെ

പാറപോലെ ഉറച്ചു നിൽക്കുന്ന നാഗമ്പടം പാലത്തിന് ബലക്ഷയമെന്ന് ആദ്യം പറഞ്ഞത് മലയാള മനോരമ: മലയാള മനോരമേ എന്തിന്, ആർക്കു വേണ്ടി അന്ന് ആ കള്ളം പറഞ്ഞു; പാലം പൊളിക്കാൻ ആദ്യം മുതൽ കൂട്ടു നിന്നതും മനോരമ തന്നെ

സ്വന്തം ലേഖകൻ

കോട്ടയം: തമിഴ്‌നാട്ടിൽ നിന്നുള്ള സംഘം കരിമ്പാറ കുലുങ്ങുന്ന വെടി രണ്ടെണ്ണം വച്ചിട്ടും അനങ്ങാതെ നിന്ന നാഗമ്പടം പാലത്തിന് ബലക്ഷയമെന്ന കണ്ടു പിടുത്തം ആദ്യം നടത്തിയത് മലയാള മനോരമ. നാലു വർഷം മുൻപ് എം.സി റോഡിലൂടെ എത്തിയ കണ്ടെയ്‌നർ ലോറി നാഗമ്പടം പാലത്തിനു മുകളിലെ ആർച്ചിൽ ഇടിച്ച് ആർച്ച് ഒടിഞ്ഞതിനു പിന്നാലെയാണ് നാഗമ്പടം പാലത്തിനു ബലക്ഷയമാണെന്ന വാർത്ത മലയാള മനോരമ നിരത്തിയത്. ഇത് സാധൂകരിക്കുന്നതിനായി മലയാള മനോരമ സംഘം എൻജിനീയർമാരെ കൊണ്ടു വന്ന് പാലത്തിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.
പരിശോധനയ്ക്കു ശേഷവും ആർച്ച് തകർന്നതിനാൽ പാലത്തിന് ബലക്ഷയമാണെന്ന നിലപാടാണ് മലയാള മനോരമ ആദ്യം മുതൽ തന്നെ സ്വീകരിച്ചിരുന്നത്. പിന്നീട് പല തവണ പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കണമെന്നത് ഒരു ക്യാമ്പെയിനായി ഏറ്റെടുത്ത് മലയാള മനോരമ നടത്തുകയും ചെയ്തിരുന്നു. നാഗമ്പടത്തെ പഴയ പാലം പൊളിച്ചു മാറ്റിയ ശേഷം ഇവിടെ നാലു വരിയിൽ പാലം നിർമ്മിക്കണമെന്നതായിരുന്നു മലയാള മനോരമയുടെ ആവശ്യം. ഇതിനായി നിരവധി വാർത്തകളാണ് മലയാള മനോരമ എഴുതിയത്. ഇതേ തുടർന്ന് പല തവണ റെയിൽവേ അധികൃതർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.
തുടർന്ന് പുതിയ പാലം നിർമ്മാണം ആരംഭിച്ചപ്പോഴാണ് മലയാള മനോരമ പഴയ പാലത്തിനു ബലക്ഷയമാണെന്ന രീതിയിലുള്ള വാർത്ത എഴുത്ത് അവസാനിപ്പിച്ചത്. മലയാള മനോരമയുടെ വാർത്തകളെല്ലാം പച്ചക്കള്ളമായിരുന്നു എന്ന് തെളിയുകയാണ് ഇപ്പോൾ പാലം സ്‌ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടതിലൂടെ തെളിയുന്നത്. പാലത്തിന്റെ കരുത്ത് വ്യക്തമാകുന്നതാണ് ഇപ്പോൾ പരാജയപ്പെട്ട സ്‌ഫോടനങ്ങൾ. ഈ പാലമാണ് അപകടാവസ്ഥയിലാണെന്നും, ര്്ണ്ടു ലോറി കയറിയാൽ പോലും തകരുന്നതാണെന്നും മലയാള മനോരമ എഴുതിയത്. സ്വന്തക്കാർക്ക് കരാർ കിട്ടാനോ, മറ്റെന്തെങ്കിലും ലക്ഷ്യമിട്ടോ ആകണം മലയാള മനോരമ ഇത്തരത്തിൽ വാർത്ത എഴുതിയതെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്.
കോട്ടയം നഗരത്തിലെ വികസന പ്രവർത്തനങ്ങൾക്കെല്ലാം പിന്നിൽ എന്തെങ്കിലും അജണ്ട ലക്ഷ്യമിട്ടാണ് മലയാള മനോരമ പ്രവർത്തിക്കുന്നതെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന തെളിവുകൾ.