play-sharp-fill
കോട്ടയം മാന്നാനത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികനായിരുന്ന മെഡിക്കല്‍ കോളേജിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ ഡോക്ടര്‍ക്ക് പരിക്ക്

കോട്ടയം മാന്നാനത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികനായിരുന്ന മെഡിക്കല്‍ കോളേജിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ ഡോക്ടര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: മാന്നാനം അല്‍ഫോണ്‍സാ കുരിശടിയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ഡോക്ടര്‍ക്ക് പരുക്ക്.കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന ബയോകെമിസ്ട്രി വിഭാഗത്തിലെ ഡോക്ടര്‍ ജിമ്മിനാണ് പരുക്കേറ്റത്.


മാന്നാനം ഭാഗത്തും നിന്നും കുട്ടിപ്പടി വളവുകഴിഞ്ഞ ശേഷം നിയന്ത്രണം വിട്ട കാർ എതിര്‍ ദിശയിലേക്ക് തിരിയുന്നതിനിടെ ജിമ്മിന്റെ ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ സ്ഥലത്തുകൂടി കടന്നുപോയ മറ്റൊരു യാത്രക്കാർ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. പരുക്കേറ്റ ഡോക്ടറെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധി നഗര്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ചുങ്കം സ്വദേശിയായ വീട്ടമ്മയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനുമാണ് വാഹനത്തിലുണ്ടായിരുന്നത് എയര്‍ബാഗ് പൊട്ടിയതിനാല്‍ ഇരുവരും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.താനാണ് വാഹനമോടിച്ചതെന്ന് വീട്ടമ്മ പോലീസിനോട് പറഞ്ഞു.