മഞ്ജു വാര്യർ പറ്റിച്ചു ; ഗുരുതര ആരോപണങ്ങളുമായി ഗോത്ര മഹാസഭ

മഞ്ജു വാര്യർ പറ്റിച്ചു ; ഗുരുതര ആരോപണങ്ങളുമായി ഗോത്ര മഹാസഭ

 

സ്വന്തം ലേഖിക

കൊച്ചി: നടി മഞ്ജു വാര്യർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ആദിവാസി ഗോത്രമഹാ സഭ രംഗത്ത് വന്നു. പ്രളയ ദുരന്തത്തിൽ അകപ്പെട്ട കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത നടി മഞ്ജു വാര്യർ വാഗ്ദാനം ലംഘിച്ചെന്ന ആരോപണവുമായാണ്  രംഗത്ത് എത്തിയിരിക്കുന്നത്. . വയനാട് പനമരം പഞ്ചായത്തിലെ പരക്കൂനി ആദിവാസി കോളനിയിലെ സാധുക്കൾക്ക് വീടും മറ്റ്  സൗകര്യങ്ങളും ഒരുക്കി നൽകാമെന്ന് വാഗ്ദാനം നൽകിയ മഞ്ജു, അതിൽനിന്ന് പിന്മാറുകയായിരുന്നുവെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദൻ ആരോപിച്ചു.

ആദിവാസി ക്ഷേമത്തിനായി മഞ്ജു വാര്യർ പണപ്പിരിവ് നടത്തിയതായി സംശയിക്കുന്നതായും ഗീതാനന്ദൻ ആരോപിച്ചു. ഇക്കാര്യത്തിൽ സർക്കാർ അടിയന്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് വർം മുമ്പാണ് മഞ്ജു വാര്യർ കോളനിയിലെത്തിയത്. വീടുകളുടെ ദുരവസ്ഥ നേരിൽക്കണ്ട അവർ 56 കുടുംബങ്ങൾക്ക് ‘മഞ്ജു വാര്യർ ഫൗണ്ടേഷനിലൂടെ’ വീടും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്യുകയായിരുന്നു.. ഈ പദ്ധതി നടപ്പിലാക്കാൻ രണ്ട് കോടിയോളം രൂപ ചെലവു വരും. ഇക്കാര്യം പഞ്ചായത്തിനെ അറിയിക്കുകയും തുടർന്ന് പഞ്ചായത്തും ജില്ല ഭരണകൂടവും പ്രോജക്ട് അംഗീകരിക്കുകയും ചെയ്തു. പിന്നീട് 2018ലെയും 2019ലെയും പ്രളയകാലം ഏറെ നാശംവിതച്ചതോടെ കോളനി പൂർണമായും തകർന്നു. എന്നാൽ മഞ്ജു വാര്യരുടെ പ്രോജക്ട് നിലനിൽക്കുന്നതു കൊണ്ടു തന്നെ സർക്കാറിന്റെ മറ്റ് പദ്ധതികൾ കോളനിയിൽ അനുവദിക്കാനാകില്ലെന്ന നിലപാട് എടുത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ.

ജില്ലാ ഭരണകൂടം അംഗീകരിച്ച പദ്ധതിയായതിനാൽ പഞ്ചായത്ത് മെംബർ എം.എ. തോമസ് വയനാട് ജില്ല ലീഗൽ അതോറിറ്റിക്ക് ഇതുസംബന്ധിച്ച് പരാതി നൽകുകയും മഞ്ജുവിന് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ, രണ്ടു കോടി രൂപയുടെ പ്രോജക്ട് ഏറ്റെടുക്കാനാകില്ലെന്നും പത്തുലക്ഷം രൂപ നൽകാമെന്നും കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ച് മഞ്ജു വാര്യർ ലീഗൽ സർവിസ് അതോറിറ്റിക്ക് മറുപടി നൽകി. ഇതിനകം മൂന്നരലക്ഷം രൂപ നൽകിയതായും മറുപടിയിൽ പറയുന്നു.