മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയിലേക്ക്.
കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയിലേക്ക്.
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം എത്തുന്നത്. മേയ് അഞ്ച് മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ലഭ്യമാകും.
ചിദംബരം എഴുതി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 22നാണ് തിയറ്ററില്‍ എത്തിയത്.
കേരളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ ഒന്നാകെ ചിത്രം തരംഗം സൃഷ്ടിച്ചിരുന്നു. ഇതോടെ തമിഴ്‌നാട്ടില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടുന്ന ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറി. 200 കോടിക്ക് മുകളിലാണ് ചിത്രം ആഗോള തലത്തില്‍ നിന്ന് കളക്റ്റ് ചെയ്തത്. ഇതോടെ മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. കൊടൈക്കനാലിലെ ഗുണ കേവില്‍ കുടുങ്ങുന്ന യുവാവിന്റേയും സുഹൃത്തുക്കളുടേയും കഥയാണ് ചിത്രം. സര്‍വൈവര്‍ ത്രില്ലറില്‍ സൗബിന്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി തുടങ്ങിയ വന്‍ താരനിരയാണ് ഒന്നിച്ചത്