പ്രായം മുന്നോട്ടല്ല പിന്നോട്ട്…..! ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാര്യർ ; മലയാളത്തിന്റെ ലേഡി മമ്മൂട്ടിയാണ് മഞ്ജുവെന്ന് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ
കൊച്ചി : മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ചതുർമുഖത്തിന്റെ പ്രചരണപരിപാടികളുടെ ഭാഗമായുള്ള പ്രസ് മീറ്റിൽ പങ്കെടുക്കാനാണ് ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ മഞ്ജു എത്തിയത്.
ഈ ചിത്രം മഞ്ജു തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചതും. കിടിലൻ മേക്ക് ഓവറാണ് മഞ്ജുവിന്റെത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകൾ ഇടുകയും ചിത്രം പങ്കു വയ്ക്കുകയും ചെയ്തത്.മലയാളത്തിന്റെ ലേഡി മമ്മൂട്ടിയാണ് മഞ്ജു എന്നാണ് ഒരാളുടെ കമെന്റ്. മകൾക്ക് 21 അമ്മയ്ക്ക് 15 എന്നാൽ മറ്റൊരാളുടെ കമന്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഞ്ജുവാരിയരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രമാണ് ‘ചതുർമുഖം’. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.