‘ആക്ടിവിസ്റ്റ് മാഡം പ്രതിയായ ഈ കേസിന്റെ ഗതി എന്താണിപ്പോ? ആ കേസ് അട്ടിമറിച്ചാ?  ക്രിമിനല്‍സും ഊളകളും റേപ്പിസ്റ്റുകളും അല്ലാത്താവര് ആരുമില്ലല്ലോ മഞ്ചു വാര്യര്‍ക്കും പുതിയ ഇര സിലിമാ നടിക്കും വേണ്ടി തൊള്ള തുറക്കാന്‍..’; നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയില്‍ നടിയും ഡബ്ബിങ് കലാകാരിയും ആയ ഭാഗ്യലക്ഷ്മി സജീവമായിരുന്നു;ഇപ്പോഴിതാ ഭാഗ്യലക്ഷ്മിക്കെതിരെ  തുറന്നടിച്ച്  അഭിഭാഷക സംഗീത ലക്ഷ്മണ

‘ആക്ടിവിസ്റ്റ് മാഡം പ്രതിയായ ഈ കേസിന്റെ ഗതി എന്താണിപ്പോ? ആ കേസ് അട്ടിമറിച്ചാ? ക്രിമിനല്‍സും ഊളകളും റേപ്പിസ്റ്റുകളും അല്ലാത്താവര് ആരുമില്ലല്ലോ മഞ്ചു വാര്യര്‍ക്കും പുതിയ ഇര സിലിമാ നടിക്കും വേണ്ടി തൊള്ള തുറക്കാന്‍..’; നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയില്‍ നടിയും ഡബ്ബിങ് കലാകാരിയും ആയ ഭാഗ്യലക്ഷ്മി സജീവമായിരുന്നു;ഇപ്പോഴിതാ ഭാഗ്യലക്ഷ്മിക്കെതിരെ തുറന്നടിച്ച് അഭിഭാഷക സംഗീത ലക്ഷ്മണ


സ്വന്തം ലേഖിക

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ദിലീപിനെതിരെ നിരവധി തെളിവുകള്‍ ആണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നത്. എന്നാല്‍ കേസിലെ പ്രധാന തെളിവുകള്‍ പുറത്തുവിട്ടതെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് മേധാവി ആയിരുന്ന എഡിജിപി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് തലപ്പത്തുനിന്ന് മാറ്റിയത് കേസിന്റെ ഗതി മാറ്റാന്‍ സാധ്യതയുണ്ട് എന്നാണ് പലരും പറയുന്നത്.

ഇതിനിടയ്ക്ക് ആണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗിക പരാതി ഉയര്‍ന്നത്. വിജയ് ബാബുവിനെ കോടതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടെങ്കിലും താരം വിദേശത്തേക്ക് കടന്നതിനാല്‍ അറസ്റ്റ് നടന്നില്ല .ഈ കേസുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയില്‍ നടിയും ഡബ്ബിങ് കലാകാരിയും ആയ ഭാഗ്യലക്ഷ്മി സജീവമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന തെളിവായി ഭാഗ്യലക്ഷ്മിയുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ ഭാഗ്യലക്ഷ്മിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷക സംഗീത ലക്ഷ്മണ. ആക്ടിവിസ്റ്റ് മാഡം പ്രതിയായ ഈ കേസിന്റെ ഗതി എന്താണിപ്പോ ? ആ കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്‌ കൂടി ഒരു ചര്‍ച്ച ആകാര്‍ന്ന്! ആ കേസ് അട്ടിമറിച്ചാ?അന്ന് ഈയമ്മ ഒളിവില് കഴിഞ്ഞത് ഓര്‍മ്മയിണ്ടാ ആര്‍ക്കെങ്കിലും? ഇപ്പോ ഓളിരിന്ന് വിജയബാബു വിഷയത്തില് നിയമപ്രശ്നങ്ങള്‍ക്ക് മറുപടി പറയുന്ന്, സാമുഹിക വിഷയങ്ങള്‍ ഉന്നയിക്കുന്ന് -. എന്നാണ് സംഗീത ലക്ഷമണ പറയുന്നത്.

സംഗീത ലക്ഷമണയുടെ വാക്കുകള്‍ ഇങ്ങനെ :

ആക്ടിവിസ്റ്റ് മാഡം പ്രതിയായ ഈ കേസിന്റെ ഗതി എന്താണിപ്പോ ? ആ കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്‌ കൂടി ഒരു ചര്‍ച്ച ആകാര്‍ന്ന്!ആ കേസ് അട്ടിമറിച്ചാ?അന്ന് ഈയമ്മ ഒളിവില് കഴിഞ്ഞത് ഓര്‍മ്മയിണ്ടാ ആര്‍ക്കെങ്കിലും? ഇപ്പോ ഓളിരിന്ന് വിജയബാബു വിഷയത്തില് നിയമപ്രശ്നങ്ങള്‍ക്ക് മറുപടി പറയുന്ന്, സാമുഹിക വിഷയങ്ങള്‍ ഉന്നയിക്കുന്ന് -. പോരാത്തതിന് ഇവളാണിപ്പോ മഞ്ചു വാര്യര്‍ടെ പുതിയ ലോക്കല്‍ ഗാര്‍ഡ്യന്‍! മാധ്യമക്കാര്‍ക്ക് ഔചിത്യമെന്നതോ ഇല്ല നെറിയും ഉളുപ്പും ഒന്നുമില്ല.

ആരെ വേണങ്കിലും വിളിച്ചു വരുത്തി പിടിച്ചിരുത്തി ചര്‍ച്ച നടത്തി നമ്മളെ ബോധവല്‍ക്കരിക്കും ..ഇതു പോലുള്ള കൃമിനല്‍സും ഊളകളും ഫ്രോഡുകകളും റേപ്പിസ്റ്റുകളും ഒറ്റുകാരും അല്ലാത്താവര് ആരുമില്ലല്ലോ ഭാവനയ്ക്കും മഞ്ചു വാര്യര്‍ക്കും പുതിയ ഇര സിലിമാ നടിക്കും ഒക്കെ വേണ്ടി തൊള്ള തുറക്കാന്‍ …അതാലോചിച്ചിറ്റ് എനിക്ക് നല്ല സങ്കടമുണ്ട് ട്ടാ .ഹോ..!ക്യാന്‍ വീ ഹാവ് എ ബേറ്റര്‍ ചോയ്സ് ഫോര്‍ ഡിബേറ്റേഴ്സ് ! ഗിവ് അസ് സം പീപ്പിള്‍ വിത്ത് സം സെന്‍സ് ആന്‍റ് ക്രെഡിബിലിറ്റി പ്ലീസ്! ദിസ് വുമന്‍ ഈസ് എ ക്രിമിനല്‍ ആന്റ അതര്‍ വൈസ് യൂസ്ലെസ്സ്!

അതേസമയം നടിക്കെതിരായ ബലാത്സംഗക്കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുമ്ബോള്‍ നടനെ അനുകൂലിച്ച്‌ നടി വാസ്തവിക അയ്യര്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമ വലിയ ഒരു ലോകമാണെന്നും അവിടെ ആരെയും പീഡിപ്പിക്കുന്നില്ലെന്നും വാസ്തവിക പറയുന്നു. ചാന്‍സിന് വേണ്ടി ചിലര്‍ മാനം കളയാന്‍ തയ്യാറാകുകയാണെന്നും വാസ്തവിക കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടിയുടെ പ്രതികരണം. ഒരു പ്രമുഖ നടന്‍ നേരിടുന്ന സ്ത്രീ പീഡന കേസില്‍ ഒരിക്കലും ഒരു സ്ത്രീക്ക് ഒപ്പം സപ്പോര്‍ട്ട് പറയാന്‍ തന്റെ മനസ്സ് റെഡി ആകില്ലെന്നും വാസ്തവിക വ്യക്തമാക്കി. സിനിമയില്‍ ഒരു സ്ത്രീയുടെ സമ്മതം ഇല്ലാതെ സിനിമയില്‍ ഉള്ളവര്‍ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ചാന്‍സ്‌കൊടുക്കാമെന്നു പറഞ്ഞ് സമ്മതം ഇല്ലാതെ സെക്ഷ്വല്‍ ആയിട്ട് യൂസ് ചെയ്യുന്നില്ലെന്നാണ് നടിയുടെ വാദം. പെര്‍മിഷനോടുകൂടി എല്ലാം നടക്കുന്നു എന്നാണ് തന്റെ വിലയിരുത്തല്‍. കാരണം ഒരു പെണ്ണ് നോ പറയേണ്ട സ്ഥലത്ത് നോ എന്നു പറയാന്‍ പഠിച്ചാല്‍ സിനിമയില്‍ സ്ത്രീ നേരിടുന്ന ഇത്തരം പീഡന പ്രശ്‌നം ആ സ്ത്രീക്ക് തന്നെ ഒഴിവാക്കാമെന്നും വാസ്തവിക വ്യക്തമാക്കുന്നു.

വാസ്തവികയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

സിനിമ വലിയ ഒരു ലോകം ആണ്. അവിടെ ആരെയും പീഡിപ്പിക്കുന്നില്ല. ചാന്‍സിനു വേണ്ടി ചില സ്ത്രീകള്‍ സ്വന്തം മാനം കളയാന്‍ തയ്യാര്‍ ആകുന്നു. സിനിമയില്‍ ഏതെങ്കിലും രീതിയില്‍ പീഡനം നടക്കുന്നു എങ്കില്‍ അതിന് ഉത്തരവാദികള്‍ പീഡനത്തിനു ഇര ആയ സ്ത്രീകള്‍ തന്നെയാണ് കാരണം. എല്ലാത്തിനും റെഡി ആണോ യെന്നു ചോദിക്കുബോള്‍ റെഡി ആണ് എന്നു ചില സ്ത്രീകള്‍ പറയുന്നു..പിന്നിട് അത് പീഡനം ആയി മാറുന്നു.

മാനം കളഞ്ഞുള്ള പ്രൊജക്റ്റ് വേണ്ടായെന്നു വച്ചാല്‍ അവിടെ തീര്‍ന്നു പ്രശ്നം. ഇങ്ങനെ എല്ലാത്തിനും റെഡി ആയ മിക്ക സത്രീകളും പെണ്‍കുട്ടികളും കാരണം മോശം ആയ ഒരു രീതിയിലും പോകാന്‍ റെഡി ആക്കാതെ സിനിമയെ മാത്രം സ്‌നേഹിക്കുന്ന കഴിവുള്ള പല കലാകാരന്മാര്‍ക്കും അവസരങ്ങള്‍ നഷ്ട്ടപെടുന്നു എന്ന് കൂടി മനസിലാക്കുക

സമൂഹത്തില്‍ സിനിമ ഒഴിച്ചു മറ്റ് മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനളെ കുറിച്ച്‌ ശരിക്കും ഞാന്‍ സ്ത്രീക്ക് ഒപ്പം നില്കും. എന്നാല്‍ സിനിമയില്‍ നടക്കുന്ന ഇപ്പോള്‍ രണ്ടു ദിവസം ആയി ഒരു പ്രമുഖ നടന്‍ നേരിടുന്ന അത്തരം സ്ത്രീ പീഡന കേസില്‍ ഒരിക്കലും ഒരു സ്ത്രീക്ക് ഒപ്പം സപ്പോര്‍ട് പറയാന്‍ എന്റെ മനസ് റെഡി ആകില്ല കാരണം സിനിമയില്‍ ഒരു സ്ത്രീ യുടെ സമ്മതം ഇല്ലാതെ സിനിമയില്‍ ഉള്ളവര്‍ സിനിമ യില്‍ അഭിനയിപ്പിക്കാന്‍ ചാന്‍സ് കൊടുക്കാം എന്നു പറഞ്ഞു സമ്മതം ഇല്ലാതെ സെക്ച്വല്‍ ആയിട്ടു യൂസ് ചെയ്യുന്നില്ല with പെര്‍മിഷന്‍ നോട് കൂടി എല്ലാം നടക്കുന്നു എന്ന് ആണ് എന്റെ ഒരു വിലയിരുത്തല്‍ കാരണം ഒരു പെണ്ണ് no പറയേണ്ട സ്ഥലത്തു no പറയാന്‍ പഠിച്ചാല്‍ സിനിമയില്‍ ആ സ്ത്രീ നേരിടുന്ന ഇത്തരം പീഡനപ്രശനം ആ സ്ത്രീക്കു നേരത്തെ തന്നെ ഒഴിവാക്കാം.

മാര്‍ച്ച്‌ 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള തിയ്യതികളില്‍ വിജയ് ബാബു തന്നെ അഞ്ചിടത്തുകൊണ്ടുപോയെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത്. ഈ മാസം 22 നായിരുന്നു യുവതി വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരം വാഗ്ദാനം ചെയ്തുകൊച്ചിയിലെ ഫ്‌ളാറ്റിലും ആഡംബര ഹോട്ടലിലും പാര്‍പ്പിച്ച്‌ വച്ച്‌ അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ഇതിന് പിന്നാലെ ഫേസ് ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ശക്തമായ പ്രതിഷേധമാണ് നടനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് നടനെ അനുകൂലിച്ചും പരാതിക്കാരിയെ തള്ളിക്കൊണ്ടും വാസ്തവികയുടെ പ്രതികരണം.

സീക്രട്ട്‌സ്, ഒറ്റപ്പെട്ടവര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വാസ്തവിക മോഹന്‍ലാലിന്റെ ബാറോസിലും വേഷമിടുന്നുണ്ട്. കന്യാസ്ത്രീയുടെ ജീവിതവും ആസക്തിയും ചര്‍ച്ച ചെയ്യുന്ന നടി നായികയായി വേഷമിട്ട വിശുദ്ധരാത്രികള്‍ എന്ന ഷോര്‍ട്ട് ഫിലിം ഏറെ വിവാദമായിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് പ്രേം നസീര്‍ പുരസ്‌ക്കാരവും നടിക്ക് ലഭിച്ചിട്ടുണ്ട്.