മൂലവട്ടം മണിപ്പുഴയിൽ അനധികൃതമായി ഭൂമി മണ്ണിട്ട് നികത്താൻ ശ്രമം: മണിപ്പുഴ വൈശാലി ഷാപ്പിരുന്ന സ്ഥലം നികത്താനുള്ള ശ്രമം തടഞ്ഞ് റവന്യു വകുപ്പും പൊലീസും; മണ്ണ് നികത്താനുള്ള ശ്രമം തടഞ്ഞ് ജെ.സി.ബി തിരിച്ചയച്ചു; വീഡിയോ ഇവിടെ കാണാം

മൂലവട്ടം മണിപ്പുഴയിൽ അനധികൃതമായി ഭൂമി മണ്ണിട്ട് നികത്താൻ ശ്രമം: മണിപ്പുഴ വൈശാലി ഷാപ്പിരുന്ന സ്ഥലം നികത്താനുള്ള ശ്രമം തടഞ്ഞ് റവന്യു വകുപ്പും പൊലീസും; മണ്ണ് നികത്താനുള്ള ശ്രമം തടഞ്ഞ് ജെ.സി.ബി തിരിച്ചയച്ചു; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: മൂലവട്ടം മണിപ്പുഴയിൽ വൈശാലിയെന്ന പേരിൽ പ്രശസ്തമായ ഷാപ്പിരുന്ന സ്ഥലം മണ്ണിട്ടുയർത്താനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തുടർന്നു തടഞ്ഞു. അവധിയുടെ മറവിൽ അനുമതിയില്ലാതെ സ്ഥലത്തെ മണ്ണ് നികത്താനായിരുന്നു ഇവരുടെ ശ്രമം. ഇവിടെ നേരത്തെ പ്രവർത്തിച്ചിരുന്ന മീൻകട പൊളിച്ചു കളഞ്ഞ ശേഷം മറ്റൊരു മീൻകട പ്രവർത്തനം ആരംഭിക്കുന്നതിനു വേണ്ടിയാണ് അനുമതിയില്ലാതെ ഈ സ്ഥലം നികത്താൻ നീക്കം ആരംഭിച്ചത്.  വീഡിയോ ഇവിടെ കാണാം

മുൻപ് മണിപ്പുഴ വൈശാലിയെന്ന പേരിൽ ഷാപ്പ് പ്രവർത്തിച്ചിരുന്നതാണ് ഇവിടെ. മണിപ്പുഴ ഷാപ്പ് എന്ന പേരിൽ പ്രശ്‌സതമായിരുന്നു ഈ സ്ഥലം. ഇവിടെ വർഷങ്ങൾക്കു മുൻപ് ചിന്നമ്മ സ്റ്റോഴ്‌സ് എന്ന പേരിൽ മീൻകട ആരംഭിച്ചിരുന്നു. ഈ സ്ഥലത്തുണ്ടായിരുന്ന പഴയ കെട്ടിടം കഴിഞ്ഞ ദിവസം ഇടിച്ചു നിരത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സ്ഥലമാണ് ഇന്നലെ ഇടിച്ചു നിരത്തി നികത്താൻ ശ്രമിച്ചത്. സംഭവം വിവാദമായതോടെ നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തി. അനുവാദമില്ലാതെയാണ് സ്ഥലം നികത്താൻ ശ്രമിക്കുന്നതെന്നു സൂചന ലഭിച്ചതോടെ ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു, നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ നിർദേശം നൽകി. വിവരം അറിഞ്ഞ് നാട്ടകം വില്ലേജ് ഓഫിസറും സ്ഥലത്ത് എത്തി. തുടർന്നു, ജെ.സി.ബി അടക്കം സ്ഥലത്തു നിന്നും മാറ്റി.

അനുവാദമുണ്ടെങ്കിൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കൂ എന്ന നിലപാടും എടുത്തു. തുടർന്നു, നിർമ്മാണം നടത്തുന്നത് നിർത്തി വയ്ക്കുകയായിരുന്നു.