മണിപ്പൂരില്‍ സൈനികരുടെ കൊലപാതകത്തിന് പിന്നാലെ പോലീസ് സ്റ്റേഷന്‍ ആക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മണിപ്പൂരില്‍ സൈനികരുടെ കൊലപാതകത്തിന് പിന്നാലെ പോലീസ് സ്റ്റേഷന്‍ ആക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക

ണ്ട് സൈനികര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ മണിപ്പൂരില്‍ വീണ്ടും സുരക്ഷാ സേനയ്‌ക്കുനേരേ ആക്രമണം. തൗബാല്‍ ജില്ലയിലെ പോലീസ് ആസ്ഥാനത്തിന് നേരെ ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ മൂന്ന് അതിര്‍ത്തിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസമായിരുന്നു മോറെ അതിര്‍ത്തിയില്‍ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് കമാൻഡോകള്‍ കൊല്ലപ്പെട്ടത്. തൗബാലില്‍നിന്ന് 100 കിലോമീറ്ററില്‍ താഴെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മോറെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൗബാലിലെ ഖാൻഗാബോക്ക് ഏരിയയിലെ തേര്‍ഡ് ഇന്ത്യൻ റിസര്‍വ് ബറ്റാലിയൻ സമുച്ചയമാണ് ജനക്കൂട്ടം ആദ്യം ലക്ഷ്യമിട്ടത്. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുറവായിരുന്നെങ്കിലും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കഴിഞ്ഞു. തുടര്‍ന്നാണ് തൗബാല്‍ പോലീസ് ആസ്ഥാനം ആക്രമിക്കുന്നത്. പോലീസ് ചെറുത്തുനില്‍ക്കാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തിനിടയില്‍ ഉണ്ടായിരുന്ന സായുധരായ അക്രമകാരികള്‍ സ്റ്റേഷനുനേരെ വെടിവയ്ക്കുകയായിരുന്നു. കോണ്‍സ്റ്റബിള്‍ ഗൗരവ് കുമാര്‍, എ എസ് ഐമാരായ ശോഭം സിങ്, റാംജി എന്നിവര്‍ക്കാണ് പരുക്കേറ്റതെന്ന് മണിപ്പൂര്‍ പോലീസ് സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.

മോറെയിലെ ആക്രമണത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. പരുക്കേറ്റ ബിഎസ്‌എഫ് ജവാൻമാരെ ഇംഫാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൈനികൻ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍, ഏഴുദിവസത്തേക്കെങ്കിലും ഹെലികോപ്ടറുകളോ വ്യോമയാന സഹായങ്ങളോ ഇംഫാലില്‍ സജ്ജീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര കമ്മീഷണര്‍ ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.

“അതിര്‍ത്തി പട്ടണമായ മോറെയിലെ ക്രമസമാധാന നില ഗുരുതരമായ ആശങ്കയുണ്ടാക്കുന്നു. തുടര്‍ച്ചയായി വെടിവയ്പ്പ് നടക്കുന്നു, ഇത് ബുധനാഴ്ച രാവിലെ ഒരു ഐ ആര്‍ ബി ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണമായി. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, മോറെയില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കാം, ഏത് സമയത്തും മെഡിക്കല്‍ എമര്‍ജൻസി ഉണ്ടാകാം. മോറെയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരെയും വെടിയുണ്ടകളും മറ്റും എയര്‍ലിഫ്റ്റ് ചെയ്യേണ്ടതുണ്ടെന്നും പോലീസ് വകുപ്പ് അറിയിച്ചു,” കത്തില്‍ പറയുന്നു.

അതേസമയം, പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ വാര്‍ത്ത പ്രചരിച്ചതോടെ തലസ്ഥാനമായ ഇംഫാലും സംഘര്‍ഷഭരിതമായിരുന്നു. സംസ്ഥാന പോലീസ് സേനയുടെ കൂടുതല്‍ സേനയെ മോറെയില്‍ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ത്രീകള്‍ ബുധനാഴ്ച തെരുവിലിറങ്ങി. മോറെയില്‍ പോലീസിനെതിരെ നടന്ന ആക്രമണത്തില്‍ മ്യാൻമര്‍ പൗരന്മാര്‍ക്ക് പങ്കുണ്ടെന്ന് മെയ്തേയ് സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും ആരോപിച്ചിരുന്നു.