‘രാജ്യത്തെ സംരക്ഷിച്ചു പക്ഷെ എന്റെ ഭാര്യയെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല’; മണിപ്പൂരിൽ നഗ്നയാക്കി നടത്തിച്ചത് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യയെ; ആള്‍ക്കൂട്ടം പെരുമാറിയത് മൃഗങ്ങളെപ്പോലെ…

‘രാജ്യത്തെ സംരക്ഷിച്ചു പക്ഷെ എന്റെ ഭാര്യയെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല’; മണിപ്പൂരിൽ നഗ്നയാക്കി നടത്തിച്ചത് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യയെ; ആള്‍ക്കൂട്ടം പെരുമാറിയത് മൃഗങ്ങളെപ്പോലെ…

സ്വന്തം ലേഖിക

ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ നഗ്നരാക്കി ജനമാദ്ധ്യത്തിലൂടെ നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്നിരുന്നു.

ഇതിനെതിരെ രാജ്യത്തെ എല്ലാ ഇടത്തും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. പ്രധാനമന്ത്രി മുതല്‍ സുപ്രീംകോടതി വരെ ഇതിനെതിരെ പ്രതികരിച്ചു. ഇതില്‍ നഗ്നരാക്കി നടത്തിയ സ്‌ത്രീകളില്‍ ഒരാളുടെ ഭര്‍ത്താവ് കാ‌ര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുൻ സെെനികനാണ്. കൂടാതെ ഇദ്ദേഹം അസം റെജിമെന്റിന്റെ സുബേദാറായി ഇന്ത്യൻ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞാൻ കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി പോരാടി, ഇന്ത്യൻ സമാധാന സേനയുടെ ഭാഗമായി ശ്രീലങ്കയിലും ഉണ്ടായിരുന്നു. ഞാൻ രാജ്യത്തെ സംരക്ഷിച്ചു. എന്നാല്‍ വിരമിച്ചതിന് ശേഷം എനിയ്ക്ക് എന്റെ ഭാര്യയെയും വീടിനെയും ഗ്രാമവാസികളെയും സംരക്ഷിക്കാൻ കഴിഞ്ഞില്ല’. എന്ന് ഒരു ഹിന്ദി വാര്‍ത്ത ചാനലിനോട് അദ്ദേഹം പ്രതികരിച്ചു.

വീടുകള്‍ കത്തിക്കുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്ത എല്ലാവര്‍ക്കും മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘കാര്‍ഗില്‍ യുദ്ധസമയത്ത് ഞാൻ യുദ്ധം കണ്ടതാണ്. എന്നാല്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ശേഷം എന്റെ സ്വന്തം നാട് യുദ്ധക്കളത്തേക്കാള്‍ അപകടകരമായി മാറി. അക്രമികള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ വന്ന് വീടുകള്‍ കത്തിക്കാൻ തുടങ്ങി.

ഗ്രാമവാസികള്‍ എല്ലാം ജീവൻ രക്ഷിക്കാൻ ഓടി. ഞാനും ഭാര്യയും വേറെ ഭാഗങ്ങളിലേയ്ക്കാണ് പോയത്. അവളും മറ്റ് നാല് ഗ്രാമവാസികളും കാട്ടില്‍ ഒളിച്ചു. എന്നാല്‍ ചിലര്‍ അവരെ കണ്ടെത്തി ഉപദ്രവിക്കുകയായിരുന്നു’. അദ്ദേഹം പറഞ്ഞു.