മാർച്ച് 30 31 തീയതികളിൽ അവധി നിഷേധിച്ചതിനെ തുടർന്ന് മണിപ്പൂരിൽ വൻ പ്രതിഷേധം

മാർച്ച് 30 31 തീയതികളിൽ അവധി നിഷേധിച്ചതിനെ തുടർന്ന് മണിപ്പൂരിൽ വൻ പ്രതിഷേധം

Spread the love

മണിപൂർ:  അവധി ദിനങ്ങൾ ആകേണ്ടിയിരുന്ന മാർച്ച് 30 31 തീയതികളിലെ അവധി നിഷേധിച്ചുകൊണ്ട് ഗവർണർ അനുസൂയ ഉയ്കെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.ഏപ്രിൽ ഒന്നാം തീയതി അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കമായതിനാലാണ് ഇത്തരത്തിൽ ഉത്തരവിറക്കിയിരിക്കുന്നത് എന്നാണ് ഗവർണർ വിശദീകരിച്ചിരുന്നത്.

എന്നാൽ ഇതിനെതിരെ മണിപ്പൂരിൽ ഇപ്പോൾ വലിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.അവധി നിഷേധിച്ചതിനെതിരെ കുക്കി സംഘടനകളും മറ്റു സംഘടനകളും ഇപ്പോ രംഗത്ത് എത്തിയിരിക്കുകയാണ്.ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group