play-sharp-fill
നഗ്നരാക്കി സ്‌ത്രീകളെ നടത്തിയ സംഭവം; മണിപ്പൂരില്‍ നാല് പേരെ അറസ്‌റ്റ് ചെയ്‌തു; പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

നഗ്നരാക്കി സ്‌ത്രീകളെ നടത്തിയ സംഭവം; മണിപ്പൂരില്‍ നാല് പേരെ അറസ്‌റ്റ് ചെയ്‌തു; പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖിക

ഇംഫാല്‍: സ്‌ത്രീകളെ നഗ്നരാക്കി നടത്തുകയും അവരിലൊരാളെ കൂട്ടബലാല്‍സംഗം ചെയ്യുകയും തടയാനെത്തിയ സഹോദരനെ കൊലപ്പെടുത്തുകയും ചെയ്‌ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍.

ഇതോടെ സംഭവത്തില്‍ ആകെ അറസ്‌റ്റിലാകുന്നവരുടെ എണ്ണം നാലായി. ഹുയിറേം ഹറിദാസ് സിംഗ് (32) എന്നയാളാണ് വ്യാഴാഴ്‌ച പുലര്‍ച്ചെ അറസ്‌റ്റിലായത്. ഇയാള്‍ക്ക് പുറമേ മൂന്നുപേ‌ര്‍ കൂടിയാണ് അറസ്‌റ്റിലായിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോയില്‍ നഗ്നയാക്കിയ പെണ്‍കുട്ടിയെ വലിച്ചുകൊണ്ട് പോകുന്നതായി കാണുന്ന പച്ച ടീഷര്‍ട്ടുകാരനാണ് ഹുയിറേം. രാജ്യത്തെ നാണംകെടുത്തിയ സംഭവം നടന്ന് 77 ദിവസം പിന്നിട്ടപ്പോഴാണ് ഇത്രപേരെ അറസ്‌റ്റ് ചെയ്‌തത്.

കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിരേൻ സിംഗുമായി സംസാരിച്ചു. വീഡിയോ പ്രചരിച്ചതോടെ രാജ്യമാകെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.