play-sharp-fill
മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റിൽ ഒഴുക്കിൽ പെട്ടതായി സംശയം; ഒഴുക്കിൽ പെട്ടത് കല്ലേപ്പാലം സ്വദേശിയെന്ന് നിഗമനം; തിരച്ചിൽ ആരംഭിച്ചു

മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റിൽ ഒഴുക്കിൽ പെട്ടതായി സംശയം; ഒഴുക്കിൽ പെട്ടത് കല്ലേപ്പാലം സ്വദേശിയെന്ന് നിഗമനം; തിരച്ചിൽ ആരംഭിച്ചു

മുണ്ടക്കയം: മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റിൽ ഒഴുക്കിൽ പെട്ടതായി സംശയം.

മുണ്ടക്കയം കൊക്കയാർ പഞ്ചായത്തിന്റെ ഭാഗമായ കല്ലേപ്പാലം കളപ്പുരക്കൽ തിലകൻ (46) ആണ് ഒഴുക്കിൽ പെട്ടതായി സംശയം.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പഴയ കല്ലേപ്പാലം ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുവന്താനം പോലീസിന്റെയും കൊക്കയാർ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. ഫയർഫോഴ്സും മണിമലയാറ്റിൽ തെരച്ചിൽ ആരംഭിച്ചു.