play-sharp-fill
കോട്ടയത്തെ മഴ മുന്നറിയിപ്പ് റെഡ് അലെര്‍ട്ടായി ഉയര്‍ത്തി : ശക്തമായ മഴയില്‍ വിറങ്ങലിച്ച്‌ മലയോരം: ഈരാറ്റുപേട്ട ടൗണ്‍ ക്രോസ്സ്‌വേ വെള്ളത്തില്‍ മുങ്ങി: അറുനൂറ്റിമംഗലത്ത് രണ്ട് പ്ലൈവുഡ് ഫാക്ടറികളിലേക്ക് മണ്ണിടിഞ്ഞു വീണു: തൊഴിലാളികള്‍ ഓടിരക്ഷപെട്ടു

കോട്ടയത്തെ മഴ മുന്നറിയിപ്പ് റെഡ് അലെര്‍ട്ടായി ഉയര്‍ത്തി : ശക്തമായ മഴയില്‍ വിറങ്ങലിച്ച്‌ മലയോരം: ഈരാറ്റുപേട്ട ടൗണ്‍ ക്രോസ്സ്‌വേ വെള്ളത്തില്‍ മുങ്ങി: അറുനൂറ്റിമംഗലത്ത് രണ്ട് പ്ലൈവുഡ് ഫാക്ടറികളിലേക്ക് മണ്ണിടിഞ്ഞു വീണു: തൊഴിലാളികള്‍ ഓടിരക്ഷപെട്ടു

 

സ്വന്തം ലേഖകൻ
കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇന്നു കോട്ടയം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചതായി കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു.
മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതലായി മഴ ലഭിക്കുന്നതിനെയാണ് അതിതീവ്രമായ മഴയായി കണക്കാക്കുന്നത്.

മലയോര മേഖലയില്‍ രാവിലെ മുതല്‍ തന്നെ ശക്തമായ മഴ ലഭിച്ചിരുന്നു. പത്തുമണിയോടെ ആരംഭിച്ച അതി തിവ്ര മഴ രണ്ടു മണിക്കൂറുകളോളം തുടർന്നു.

ഇതിനിടെ ഈരാറ്റുപേട്ട വാഗമണ്‍ റോഡ് തീക്കോയി കല്ലം ഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഈരാറ്റുപേട്ട ടൗണ്‍ ക്രോസ്സ്‌വേ വെള്ളത്തില്‍ മുങ്ങി ഗതാഗതം തടസപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയില്‍ കൂട്ടിക്കല്‍ പ്രദേശത്താണ് ശക്തമായ മഴ ലഭിച്ചത്. നിർത്താതെ പെയ്യുന്ന മഴ ജനങ്ങളെയും ആശങ്കയിലാക്കി.

ഇതിനിടെ അറുനൂറ്റിമംഗലത്ത് രണ്ട് പ്ലൈവുഡ് ഫാക്ടറികളിലേക്ക് പുറകുവശത്തുനിന്നും മണ്ണിടിഞ്ഞ് വീണു. ശബ്ദം കേട്ട് ജോലിക്കാർ ഒഴിഞ്ഞുമാറിയതിനാല്‍ ആളപായം ഉണ്ടായില്ല.

അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തി ജെസിബി ഉപയോഗിച്ച്‌ കല്ലുംമണ്ണും നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരാൻ അധികൃതർ നിർദ്ദേശിച്ചു.