play-sharp-fill
ക്ഷേത്രങ്ങളില്‍ ശുചീകരണം; വീടുകളില്‍ വിളക്ക് തെളിയിക്കല്‍; രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം കേരളത്തില്‍ വിപുലമായി ആഘോഷിക്കാൻ ബിജെപി

ക്ഷേത്രങ്ങളില്‍ ശുചീകരണം; വീടുകളില്‍ വിളക്ക് തെളിയിക്കല്‍; രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം കേരളത്തില്‍ വിപുലമായി ആഘോഷിക്കാൻ ബിജെപി

തിരുവനന്തപുരം: അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം ബിജെപി കേരളത്തില്‍ വിപുലമായി ആഘോഷിക്കും.

ആഘോഷങ്ങളുടെ ഭാഗമായി അന്നേദിവസം കേരളത്തിലെ ക്ഷേത്ര പരിസരത്ത് ബി ജെ പി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.

അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷിക്കാൻ കേരളത്തിലെ കോണ്‍ഗ്രസ് എന്തിനാണ് മടിച്ചുനില്‍ക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചോദിച്ചു. കര്‍ണാടക സര്‍ക്കാരും കര്‍ണാടകയിലെ കോണ്‍ഗ്രസും അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷിക്കാൻ തീരുമാനിച്ചത് ചൂണ്ടികാട്ടിയായിരുന്നു സുരേന്ദ്രന്‍റെ ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കര്‍ണാടക കോണ്‍ഗ്രസ് ആഘോഷിക്കാൻ തീരുമാനിച്ചു, യു പിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ഇത് തന്നെ ചെയ്യുന്നു. കേരളത്തിലെ കോണ്‍ഗ‌സ് എന്ത് പരിപാടിയാണ് അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ആസൂത്രണം ചെയ്യുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

ഉന്നത കോണ്‍ഗ്രസ് നേതാവ് കേരളത്തിലെ എം പിയാണെന്നും സുരേന്ദ്രൻ ചൂണ്ടികാട്ടി. ഹിന്ദു വികാരത്തിന് എതിരാണോ കോണ്‍ഗ്രസെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രൻ, ആരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കേരളത്തിലെ കോണ്‍ഗ്രസ് അയോധ്യ ദിനം ആഘോഷിക്കാത്തതെന്നും ചോദിച്ചു.