ഷാളുകൾക്കും പൂച്ചെണ്ടുകൾക്കും പകരം പഠനോപകരണങ്ങൾ നൽകാമോ ; മാണി.സി.കാപ്പൻ

ഷാളുകൾക്കും പൂച്ചെണ്ടുകൾക്കും പകരം പഠനോപകരണങ്ങൾ നൽകാമോ ; മാണി.സി.കാപ്പൻ

 

സ്വന്തം ലേഖകൻ

പാലാ: ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ എനിക്ക് നൽകുന്ന ഷാളുകളും പൂച്ചെണ്ടുകളും ഒഴിവാക്കി പഠനോപകരണങ്ങൾ നൽകാൻ അഭ്യർത്ഥനയുമായി മാണി.സി.കാപ്പൻ എം.എൽ.എ. ചടങ്ങുകളിൽ പങ്കെടുക്കുന്ന് സംമയത്ത് നൽകുന്ന ഷാളുകളും പൂച്ചെണ്ടുകളും പിന്നീട് ഉപയോഗിക്കാൻ കഴിയാതെ വരുന്നതിനാൽ ഇവ ഒഴിവാക്കി നോട്ടുബുക്കുകൾ, പെൻസിലുകൾ, പേനകൾ മുതലായ പഠനോപകരങ്ങൾ നൽകിയാൽ അതു പിന്നീട് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് മാണി.സി.കാപ്പൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഇങ്ങനെ സമാഹരിക്കുന്ന പഠനോപകരണങ്ങൾ 2020 ജൂണിൽ പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ പാലാ മണ്ഡലത്തിലെ നിർധനരായ വിദ്യാർത്ഥികൾക്കു സമ്മാനിക്കാനാണ് എംഎൽഎയുടെ തീരുമാനം. ജനുവരി ഒന്നു മുതൽ പരിപാടികൾക്കു ക്ഷണിക്കുന്നവർ ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാണി സി കാപ്പന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഷാളുകൾക്കും പൂച്ചെണ്ടുകൾക്കും പകരമായി പഠനോപകരണങ്ങൾ നൽകമോ?

വിവിധ ചടങ്ങുകൾക്കു പോകുമ്പോൾ ഷാളുകൾ, പൂച്ചെണ്ടുകൾ മുതലായവ ലഭിക്കാറുണ്ട്. ഇവ പിന്നീട് ഉപയോഗപ്പെടുത്താൻ കഴിയാറില്ല.

പൂച്ചെണ്ടുകൾക്കും ഷാളുകൾക്കും പകരമായി നോട്ടുബുക്കുകൾ, പെൻസിലുകൾ, പേന തുടങ്ങിയ പഠനോപകരണങ്ങൾ നൽകിയാൽ അതു ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുമെന്ന് കരുതുന്നു.

2020 ജൂണിൽ പുതിയ അധ്യയന വർഷാരംഭത്തിൽ നമ്മുടെ നാട്ടിലെ നിർധനരായ കുട്ടികൾക്കു ഇവ സമ്മാനിക്കാൻ സാധിക്കും.

ജനുവരി ഒന്നു മുതൽ പരിപാടികൾക്കു ക്ഷണിക്കുന്നവർ ഇക്കാര്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു.

സ്‌നേഹപൂർവ്വം,

നിങ്ങളുടെ സ്വന്തം

മാണി സി കാപ്പൻ