play-sharp-fill
മണ്ഡല പൂജ: ശനിയാഴ്ച  ശബരിമലയില്‍ എത്തുന്ന  തീര്‍ത്ഥാടകര്‍ക്ക് മല കയറുന്നതിന് നിയന്ത്രണം

മണ്ഡല പൂജ: ശനിയാഴ്ച ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മല കയറുന്നതിന് നിയന്ത്രണം

സ്വന്തം ലേഖിക

പത്തനംതിട്ട: മണ്ഡലകാല പൂജ കണക്കിലെടുത്ത് തങ്കഅങ്കി പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ശനിയാഴ്ച മലകയറുന്നതിന് നിയന്ത്രണം.


മണ്ഡല പൂജ കഴിഞ്ഞ് ഞായറാഴ്ച രാത്രി പത്ത് മണിക്ക് നട അടക്കും. തങ്കഅങ്കി പമ്പയിലെത്തുന്ന ശനിയാഴ്ചയും മണ്ഡലപൂജ നടക്കുന്ന ഞായറാഴ്ചയും തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച തങ്ക അങ്കി പമ്പയിലെത്തുന്നതിന് മുന്‍പ് ഉച്ചക്ക് പന്ത്രണ്ട് മണിമുതലാണ് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. വൈകുന്നേരം അഞ്ച് മണിക്ക് ശേഷമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ.

തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ലഭിക്കും.

ഞായറാഴ്ച രാവിലെ 11.45 നും 1.15 നും ഇടക്കാണ് മണ്ഡല പൂജ. മണ്ഡല പൂജാദിവസം രാവിലെ 10.30 ന് നെയ്യഭിഷേകം പൂര്‍ത്തിയാകും. തുടര്‍ന്ന് മണ്ഡല പൂജയോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ആരംഭിക്കും.

തങ്കഅങ്കി ചാര്‍ത്തിയുള്ള പ്രത്യേക ഉച്ചപൂജയാണ് മണ്ഡലപൂജ. മണ്ഡല പൂജാദിവസം രാത്രി ഏഴ് മണിക്ക് ശേഷം അയ്യപ്പഭക്തരെ നിലക്കലില്‍ നിന്നും പമ്പയിലേക്ക് കടത്തിവിടില്ല.

മണ്ഡലപൂജ കഴിഞ്ഞ് രാത്രി പത്ത് മണിക്ക് ഹരിവരാസന കീര്‍ത്തനം ചൊല്ലി നട അടക്കും. തങ്കഅങ്കി ഘോഷയാത്ര പമ്പയിലെത്തുന്ന ശനിയാഴ്ച ഉച്ചക്ക് 12മണിമുതല്‍ ഉച്ചക്ക് ഒന്നര മണി വരെ നിലക്കല്‍ മുതല്‍ പമ്പവരെ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്.