കലാഭവൻ മണി സ്മാരക പാർക്ക് ഇന്നു മുതൽ മോണിംഗ്-ഈവനിംഗ് വോക്കിനായി തുറന്നുകൊടുക്കും
സ്വന്തം ലേഖിക
ചാലക്കുടി: നഗരസഭ നിര്‍മിച്ച കലാഭവന്‍ മണി സ്മാരക പാര്‍ക്ക് ഇന്നു മുതല്‍ മോണിംഗ്, ഈവനിംഗ് നടത്തത്തിനായി തുറന്നു കൊടുക്കും.
നിര്‍മാണം പൂര്‍ത്തിയാക്കി പാര്‍ക്ക് പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്നാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കോവിഡിന്റെ രണ്ടാം വരവ് ഇതിനു തടസമായെന്ന് നഗരസഭാ ചെയര്മാന് വി ഒ പൈലപ്പന് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫണ്ട് ലഭ്യമാക്കാനും നിര്‍മാണം പൂര്‍ത്തിയാക്കാനും ഇതിനാല്‍ സാധിച്ചില്ല. പഴയ റിഫ്രാക്ടറീസ് കമ്പനിയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു രൂപ വ്യവസായ വകുപ്പ് കെഎസ്ഇബിക്ക് വൈദ്യുതി ചാര്‍ജ് കുടിശിക അടയ്ക്കാത്തതിനാല്‍ വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ആവശ്യം പരിഗണിച്ച് രാവിലെയും വൈകിട്ടും നടത്തത്തിനായി പാര്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മുതല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.
തല്ക്കാലം രാവിലെ അഞ്ചു മുതല്‍ എട്ടു വരെയും വൈകിട്ട് നാലു മുതല്‍ ഏഴു വരെയുമാണ് പാര്‍ക്ക് തുറന്നു കൊടുക്കുക.
ജനുവരി ഒന്നിന് കലാഭവന്‍ മണിയുടെ ജന്മദിനത്തില് വൈകിട്ട് അഞ്ചു മുതല്‍ പത്തു വരെ ചാലക്കുടിയിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ പാര്‍ക്കില്‍ ഗാനസന്ധ്യ സംഘടിപ്പിച്ചിട്ടുണ്ടെന്നും ചെയര്മാന് അറിയിച്ചു.