ഭ​​ക്തി​​നി​​ര്‍​ഭ​​ര​​മായ മ​ണ​ര്‍​കാട് റാ​സ ഇ​ന്ന്; ന​ട​തു​റ​ക്ക​ല്‍ നാ​ളെ

ഭ​​ക്തി​​നി​​ര്‍​ഭ​​ര​​മായ മ​ണ​ര്‍​കാട് റാ​സ ഇ​ന്ന്; ന​ട​തു​റ​ക്ക​ല്‍ നാ​ളെ

സ്വന്തം ലേഖിക

മ​​ണ​​ര്‍​കാ​​ട്: വി​​ശു​​ദ്ധ മ​​ര്‍​ത്ത​​മ​​റി​​യം യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ലി​​ല്‍ എ​​ട്ടു​​നോ​​മ്പ് പെ​​രു​​ന്നാ​​ളി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ചു കു​​രി​​ശു​​പ​​ള്ളി​​ക​​ളി​​ലേ​​ക്കു​​ള്ള ഭ​​ക്തി​​നി​​ര്‍​ഭ​​ര​​വും വ​​ര്‍​ണാ​​ഭ​​വു​​മാ​​യ റാ​​സ ഇ​​ന്ന് ന​​ട​​ക്കും.

ഉ​​ച്ച​​യ്ക്ക് 12നു ​​മ​​ധ്യാ​​ഹ്ന​​പ്രാ​​ര്‍​ഥ​​ന​​യെ​​ത്തു​​ട​​ര്‍​ന്നു പൊ​​ന്‍-​​വെ​​ള്ളി കു​​രി​​ശു​​ക​​ളും കൊ​​ടി​​ക​​ളും മു​​ത്തു​​ക്കു​​ട​​ക​​ളു​​മേ​​ന്തി വി​​ശ്വാ​​സി​​ക​​ള്‍ പ​​ള്ളി​​യി​​ല്‍​നി​​ന്നു പു​​റ​​പ്പെ​​ടും.
വി​​വി​​ധ ദേ​​ശ​​ത്തു​​നി​​ന്നു​​ള്ള വി​​ശ്വാ​​സി​​ക​​ളാ​​ണ് റാ​​സ​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നാ​​യി മ​​ണ​​ര്‍​കാ​​ട് പ​​ള്ളി​​യി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊ​​ന്‍, വെ​​ള്ളി കു​​രി​​ശു​​ക​​ളും വ​​ര്‍​ണാ​​ഭ​​മാ​​യ മു​​ത്തു​​ക്കു​​ട​​ക​​ളും കൊ​​ടി​​ക​​ളു​​മാ​​യി വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ അ​​ക​​മ്പടി​​യി​​ല്‍ പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​നോ​​ടു​​ള്ള പ്രാ​​ര്‍​ഥ​​ന​​ക​​ളും അ​​പേ​​ക്ഷ​​ക​​ളും ചൊ​​ല്ലി വി​​ശ്വാ​​സി​​ക​​ള്‍ റാ​​സ​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കും. അം​​ശ​​വ​​സ്ത്ര​​ധാ​​രി​​ക​​ളാ​​യ മൂ​​ന്നു വൈ​​ദി​​ക​​ര്‍ വി​​ശ്വാ​​സി​​ക​​ളെ ആ​​ശീ​​ര്‍​വ​​ദി​​ച്ച്‌ അ​​നു​​ഗ്ര​​ഹി​​ച്ചു മു​​ന്‍​പോ​​ട്ട് നീ​​ങ്ങും.

റാ​​സ പോ​​കു​​ന്ന വ​​ഴി​​ക​​ളി​​ലെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലു​​മു​​ള്ള വീ​​ടു​​ക​​ളി​​ലും വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും മെ​​ഴു​​കു​​തി​​രി​​ക​​ള്‍ ക​​ത്തി​​ച്ചു​​പി​​ടി​​ച്ചും ദീ​​പാ​​ലം​​കൃ​​ത​​മാ​​ക്കി​​യും മാ​​താ​​വി​​ന്‍റെ​​യും ഉ​​ണ്ണി​​യേ​​ശു​​വി​​ന്‍റെ​​യും ചി​​ത്ര​​ങ്ങ​​ള്‍​വ​​ച്ചും നാ​​നാ​​ജാ​​തി​​മ​​ത​​സ്ഥ​​രാ​​യ പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍ കാ​​ത്തു​​നി​​ല്‍​ക്കും. ക​​ല്‍​ക്കു​​രി​​ശി​​ലെ ധൂ​​പ​​പ്രാ​​ര്‍​ഥ​​ന​​യ്ക്കു​​ശേ​​ഷം ക​​ണി​​യാം​​കു​​ന്ന് കു​​രി​​ശു​​പ​​ള്ളി​​യി​​ലും മ​​ണ​​ര്‍​കാ​​ട് ക​​വ​​ല​​യി​​ലെ കു​​രി​​ശു പ​​ള്ളി​​യി​​ലും ധൂ​​പ​​പ്രാ​​ര്‍​ഥ​​ന ന​​ട​​ത്തും. തു​​ട​​ര്‍​ന്ന് തി​​രി​​കെ ക​​രോ​​ട്ടെ പ​​ള്ളി​​യി​​ല്‍ എ​​ത്തി വൈ​​ദി​​ക​​രു​​ടെ ക​​ബ​​റി​​ങ്ക​​ല്‍ ധൂ​​പ​​പ്രാ​​ര്‍​ഥ​​ന ന​​ട​​ത്തി​​യ​​ശേ​​ഷം ക​​ത്തീ​​ഡ്ര​​ല്‍ പ​​ള്ളി​​യി​​ല്‍ മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന അം​​ശ​​വ​​സ്ത്ര​​ധാ​​രി​​ക​​ളാ​​യ വൈ​​ദി​​ക​​ര്‍ വി​​ശ്വാ​​സി​​ക​​ളെ ആ​​ശീ​​ര്‍​വ​​ദി​​ക്കും.

നാ​​ളെ​​യാ​​ണു പ്ര​​സി​​ദ്ധ​​മാ​​യ ന​​ട​​തു​​റ​​ക്ക​​ല്‍ ശു​​ശ്രൂ​​ഷ. ശ്രേ​​ഷ്ഠ കാ​​തോ​​ലി​​ക്ക ബ​​സേ​​ലി​​യോ​​സ് തോ​​മ​​സ് പ്ര​​ഥ​​മ​​ന്‍ ബാ​​വാ പ്ര​​ധാ​​ന​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.
ക​​ത്തീ​​ഡ്ര​​ലി​​ന്‍റെ പ്ര​​ധാ​​ന ത്രോ​​ണോ​​സി​​ല്‍ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ​​യും ഉ​​ണ്ണി​​യേ​​ശു​​വി​​ന്‍റെ​​യും ഛായാ​​ചി​​ത്രം പൊ​​തു​​ദ​​ര്‍​ശ​​ന​​ത്തി​​നാ​​യി വ​​ര്‍​ഷ​​ത്തി​​ല്‍ ഒ​​രി​​ക്ക​​ല്‍ മാ​​ത്രം തു​​റ​​ക്കു​​ന്ന ച​​ട​​ങ്ങാ​​ണ് ന​​ട​​തു​​റ​​ക്ക​​ല്‍. സ്ലീ​​ബാ പെ​​രു​​ന്നാ​​ള്‍ ദി​​ന​​മാ​​യ 14ന് ​​സ​​ന്ധ്യാ​​പ്രാ​​ര്‍​ഥ​​ന​​യെ​​ത്തു​​ട​​ര്‍​ന്ന് ന​​ട അ​​ട​​യ്ക്കും.