മണർകാട് പൊലീസിനു കഷ്ടകാലത്തോട് കഷ്ടകാലം: ഒരാഴ്ചയ്ക്കിടെ ഒളിച്ചോടിയത് രണ്ടു പെൺകുട്ടികൾ; മോഷണം നടന്ന് 24 മണിക്കൂറിനകം പ്രതിയെ പിടികൂടിയെങ്കിലും പ്രതി കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി; സ്‌റ്റേഷൻ ലോക്കപ്പിൽ തൂങ്ങി മരിച്ച യുവാവിന്റെ ശാപം വിടാതെ പിൻതുടരുന്നോ..?

മണർകാട് പൊലീസിനു കഷ്ടകാലത്തോട് കഷ്ടകാലം: ഒരാഴ്ചയ്ക്കിടെ ഒളിച്ചോടിയത് രണ്ടു പെൺകുട്ടികൾ; മോഷണം നടന്ന് 24 മണിക്കൂറിനകം പ്രതിയെ പിടികൂടിയെങ്കിലും പ്രതി കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി; സ്‌റ്റേഷൻ ലോക്കപ്പിൽ തൂങ്ങി മരിച്ച യുവാവിന്റെ ശാപം വിടാതെ പിൻതുടരുന്നോ..?

തേർഡ് ഐ ബ്യൂറോ

കോട്ടയം: മണർകാട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ കടുത്ത ആശങ്കയിലാണ്. മൂന്നു മാസം മുൻപ് മണർകാട് പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ തൂങ്ങി മരിച്ച യുവവിന്റെ ആത്മാവ് സ്റ്റേഷനെ വിടാതെ പിൻതുടരുന്നുണ്ടോ..? യുവാവ് തൂങ്ങി മരിച്ചതിന് ശേഷം പൊലീസ് സ്റ്റേഷനിലുണ്ടായ അനിഷ്ട സംഭവങ്ങളാണ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ സംശയത്തിന്റെ നിഴലിലാക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടു പെൺകുട്ടികൾ ഒളിച്ചോടി പോകുകയും, പൊലീസ് കസ്റ്റഡിയിൽ നിന്നും മോഷണക്കേസ് പ്രതി ചാടിപോകുകയും ചെയ്തതോടെയാണ് പൊലീസ് സ്റ്റേഷനിൽ ദുശകുനങ്ങളുടെ തുടർക്കഥ വന്നു തുടങ്ങിയത്. കഴിഞ്ഞ ദിവസം സ്റ്റേഷനിൽ നിന്നും വിലങ്ങുമായി ചാടിപ്പോയ മോഷണക്കേസ് പ്രതിയെ 12 മണിക്കൂറിലേറെ കഴിഞ്ഞിട്ടും പൊലീസിനു കണ്ടെത്താൻ സാധിച്ചില്ല.
ഒരാഴ്ചയ്ക്കിടെ മണർകാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും രണ്ടു പെ്ൺകുട്ടികളാണ് ഒളിച്ചോടിപ്പോയത്. പയ്യപ്പാടി സ്വദേശിയായ പെൺകുട്ടിയും, പുതുപ്പള്ളി സ്വദേശിയായ പെൺകുട്ടിയും. പയ്യപ്പാടി സ്വദേശിയായ പെൺകുട്ടിയെ കാമുകനും സുഹൃത്തും ചേർന്ന് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതിനിടെയാണ് മറ്റൊരു പെൺകുട്ടി ഒളിച്ചോടിപ്പോയത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കാമുകനൊപ്പം കറങ്ങി നടന്ന പെൺകുട്ടിയെ കണ്ടെത്താൻ പൊലീസ് നന്നായി വിയർക്കുകയും ചെയ്തു. ഇതിനെതിരെ പെ്ൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിനെതിരെ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്ക് പരാതിയും നൽകിയിരു്‌നു. പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പിന്നീട് പൊലീസ് സംഘം കാമുകനെയും പെ്ൺകുട്ടിയെയും പിടികൂടുകയും ചെയ്തു.
ഇതിനെല്ലാം ഒടുവിലാണ് ഇപ്പോൾ വീടുകുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതി വിലങ്ങുമായി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം രക്ഷപെട്ടത്. പുതുപ്പള്ളി തച്ചകുന്ന് മാളിയേക്കൽ ദിലീപിനെയാണ് (19) പൊലീസ് അറസ്റ്റ് ചെയ്യുകയും, പിന്നീട് വിലങ്ങുമായി രക്ഷപെടുകയും ചെയ്തത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ പ്രതിയായ ദിലീപ് മണർകാട് പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപെടുയായിരുന്നു. പിന്നീട് നേരം പുലരും വരെ മണർകാട്, പാമ്പാടി പൊലീസും നാട്ടുകാരും അഗ്നിരക്ഷാ സേനാ അധികൃതരും മണർകാടും പരിസരപ്രദേശത്തെ നാട്ടുകാരും ചേർന്ന് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. നേരം പുലർന്ന ശേഷവും പൊലീസ് പരിശോധന നടത്തുകയാണ്. ഇതിനിടെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിരക്ഷപെടാൻ ഇടയായ സംഭവത്തിൽ പ്രതിയുടെ സംരക്ഷണത്തിന് ഉത്തരവാദിത്വം ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന ലഭിച്ചു.
കഴിഞ്ഞ മെയിലാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മണർകാട് പൊലീസ് സ്റ്റേഷൻ ലോക്കപ്പിനുള്ളിൽ തൂങ്ങി മരിച്ചത്.
അരീപ്പറമ്പിൽ പറപ്പള്ളിക്കുന്ന് രാജീവ്ഗാന്ധി കോളനി എടത്തറ പരേതനായ ശശിയുടെ മകൻ യു.നവാസാണ് (27) മരിച്ചത്. ഇതിന് ശേഷമാണ് പൊലീസ് സ്റ്റേഷന്റെ കഷ്ടകാലം ആരംഭിച്ചതെന്നാ്ണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ജില്ലയിലെ ഏക കേന്ദ്രീകൃത ലോക്കപ്പ് ഉള്ള സ്റ്റേഷനാണ് മണർകാട്.