കോടികളുടെ അധിപന് ദുരിത പൂർണമായ അന്ത്യം; അവസാന കാലത്ത് തണുപ്പടിയ്ക്കാതെ കിടക്കാൻ ഒരു വീട് പോലുമില്ലാതെ ദുരിത ജീവിതം; കോടികളുടെ ഭൂസ്വത്തിന് ഉടമയായ നാടുവാഴി മരിച്ചത് തിരിഞ്ഞു നോക്കാൻ ആളില്ലാതെ

കോടികളുടെ അധിപന് ദുരിത പൂർണമായ അന്ത്യം; അവസാന കാലത്ത് തണുപ്പടിയ്ക്കാതെ കിടക്കാൻ ഒരു വീട് പോലുമില്ലാതെ ദുരിത ജീവിതം; കോടികളുടെ ഭൂസ്വത്തിന് ഉടമയായ നാടുവാഴി മരിച്ചത് തിരിഞ്ഞു നോക്കാൻ ആളില്ലാതെ

Spread the love

സ്വന്തം ലേഖകൻ

പെരുമ്പാവൂർ: സംസ്ഥാനത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ വരെ ഉടമസ്ഥനായിരുന്ന നാടുവാഴി അവസാന കാലത്ത് കഴിഞ്ഞത് കൊടിയ ദാരിദ്രത്തിൽ. തണുപ്പേൽക്കാതെ കയറിക്കിടക്കാൻ ഒരു ചെറ്റക്കുടിൽ പോലുമില്ലാതെ ദുരിത ജീവിതം നയിച്ചാണ് ഒരു കാലത്ത് രാജ്യം ഭരിച്ചിരുന്ന ഭരണാധികാരി വിടവാങ്ങുന്നത്.
സംസ്ഥാനത്തെ അവസാന നാടുവാഴി നാഗഞ്ചേരി മന വാസുദേവൻ നമ്പൂതിരി (107)യാണ് അധികാരവും ഭരണവും നഷ്ടമായി ദാരിദ്രത്തിൽ ജീവിതം അവസാനിപ്പിച്ചത്. ഒരുകാലത്ത് 37,000 ഏക്കർ ഭൂമിയുടെയും അളവറ്റ സമ്പത്തിന്റെയും അധിപനായിരുന്ന അദ്ദേഹം മൂന്നു സെന്റിലെ അടച്ചുറപ്പില്ലാത്ത വീട്ടിൽ കിടന്നാണു മരിച്ചത്. തണുപ്പേൽക്കരുതെന്ന ഡോക്ടർമാരുടെ ഉപദേശം പോലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പാലിക്കാനായിരുന്നില്ല.വാർധക്യസഹജമായ അസുഖങ്ങൾ ബാധിച്ച് കിടപ്പിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം രാവിലെയാണു മരിച്ചത്.

ഇട്ടുമൂടാനുള്ള സമ്പത്തും സ്വർണവും അധികാരങ്ങളുമെല്ലാം ഉണ്ടായിരുന്ന വാസുദേവൻ നമ്പൂതിരി നാഗഞ്ചേരി മനയുടെയും നാടുവാഴിത്ത വ്യവസ്ഥിതിയുടെയും സമ്പൂർണ തകർച്ച കണ്ടാണു കടന്നുപോയത്. പഴയ കേരള സെക്രട്ടേറിയറ്റ് അടക്കമുള്ള 37000 ഏക്കർ ഭൂമിയുടെ അധിപനായിരുന്നു. ഭൂപരിഷ്‌കരണ നിയമം വന്നതോടെയാണ് എല്ലാം കൈവിട്ടുപോയത്. പ്രശസ്തമായ നമ്പൂതിരി ഇല്ലങ്ങളിൽ ഒന്നായ നാഗഞ്ചേരി മനയുടെയും പതിനെട്ടു ദേശങ്ങളുടെ അധികാരവും ഒമ്പത് ക്ഷേത്രങ്ങളുടെ ഊരാണ്മയും ഉണ്ടായിരുന്ന നാടുവാഴിയായിരുന്നു വാസുദേവൻ നമ്പൂതിരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഗഞ്ചേരി കുഞ്ചുനമ്പൂതിരി എന്നറിയപ്പെട്ടിരുന്ന നീലകണ്ഠൻ നമ്പൂതിരിയുടെ മകനാണ്. പരേതയായ സാവിത്രി അന്തർജനമാണു ഭാര്യ, മക്കൾ പത്മജ, വനജ, നീലകണ്ഠൻ നമ്പൂതിരി, ഗണപതി. മരുമക്കൾ കാസർഗോഡ് നീല മനയിൽ ശംഭു നമ്പൂതിരി, കാസർഗോഡ് വാരിക്കാട്ട് നാരായണൻ നമ്പൂതിരി.