കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് വാക്കുതർക്കം; കോട്ടയം മണർകാട് ഓട്ടോഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച് ടെക്‌സ്‌റ്റൈൽസ് ഷോപ്പ് ഉടമ; പൊലീസ് സ്‌റ്റേഷനിൽ നേരിട്ട് ഹാജരായി പ്രതി
സ്വന്തം ലേഖിക
കോട്ടയം: മണർകാട് ഓട്ടോഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച് ടെക്‌സ്‌റ്റൈൽസ് ഷോപ്പ് ഉടമ.
മണർകാട് നീലാണ്ടപ്പടിയിലെ ഓട്ടോഡ്രൈവറായ രാജപ്പനാണ് വെട്ടേറ്റത്. പ്രതിയായ മണർകാട് കവലയിൽ മഹിമ ടെക്‌സ്റ്റൈൽസ് നടത്തുന്ന സാബു പൊലീസ് സ്റ്റേഷനിൽ ഹാജരായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ 11 മണിയോടെ മണർകാട് കവലയിലായിരുന്നു സംഭവം. മകളുടെ വിവാഹ ആവശ്യത്തിനായി രാജപ്പൻ സാബുവിന്റെ പക്കൽ നിന്നും കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് സാബു കത്തി ഉപയോഗിച്ച് രാജപ്പനെ വെട്ടിപ്പരിക്കേൽപ്പിപ്പിച്ചത്.
വെട്ടേറ്റ രാജപ്പനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ല. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്തു.
Third Eye News Live
0