play-sharp-fill
കോട്ടയത്തിന്റെ ജനകീയ ഡോക്ടർ വിടവാങ്ങി; ഡോക്ടർ പി ആർ കുമാർ നിര്യാതനായി; സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തിരുവാറ്റയിലുള്ള വീട്ടുവളപ്പില്‍

കോട്ടയത്തിന്റെ ജനകീയ ഡോക്ടർ വിടവാങ്ങി; ഡോക്ടർ പി ആർ കുമാർ നിര്യാതനായി; സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തിരുവാറ്റയിലുള്ള വീട്ടുവളപ്പില്‍

സ്വന്തം ലേഖകൻ

അയ്മനം: കുഴിത്താര്‍ ഗ്രേസ് മെഡിക്കല്‍ സെന്റര്‍, പരിപ്പ് മെഡികെയര്‍ എന്നീ ആശുപത്രികളുടെ ഉടമയും അയ്മനത്തിന്‍റെ ജനപ്രിയ ഡോക്ടറുമായ പി.ആര്‍ കുമാര്‍ (64) അന്തരിച്ചു.

ഞായറാഴ്ച്ച രാവിലെ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായനാക്കുകയും ചെയ്തിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്മനം ഗ്രാമത്തിലെ ജനങ്ങളുടെ പ്രിയങ്കരനായിരുന്നു കുമാര്‍ ഡോക്ടര്‍ എന്നു വിളിച്ചു വന്നിരുന്ന ഡോ. പി.ആര്‍ കുമാര്‍. അയ്മനം കല്ലുമടയ്ക്കു സമീപം കുഴിത്താറില്‍ ആശുപത്രി സ്ഥാപിച്ച്‌ സാധാരണക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കി. അടിയന്തിര ഘട്ടങ്ങളില്‍ വീടുകളില്‍ എത്തിയും ചികിത്സിച്ചു.

മുൻപ് ഗതാഗത സൗകര്യം ഇല്ലാതിരുന്ന പഞ്ചായത്തിന്‍റെ പടിഞ്ഞാറൻ പ്രദേശങ്ങളില്‍ പോലും സൗജന്യ മെഡിക്കല്‍ ക്യാമ്ബുകള്‍ നടത്തി സേവനം നല്‍കിയിരുന്നു.

സോഷ്യല്‍ സര്‍വീസ് ഫോര്‍ ഡോക്ടര്‍സ് മഹാത്മാ ഗാന്ധി ഫൌണ്ടേഷൻ അവാര്‍ഡ്- 2006, എൻ.എസ്.എസ് ട്രസ്റ്റ്‌ സോഷ്യല്‍ സര്‍വീസ് അവാര്‍ഡ് 2008, ഗോവിന്ദ മേനോൻ ബര്‍ത്ത് സെന്‍റനറി അവാര്‍ഡ് – 2009 തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. വഞ്ചിപ്പാട്ട് വിദഗ്ധനായിരുന്നു.

നെഹ്റു ട്രോഫി വള്ളംകളി ഉള്‍പ്പെടെ നിരവധി മത്സര വള്ളംകളില്‍ ചുണ്ടൻ വള്ളത്തിന്‍റെ ക്യാപ്റ്റനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ഡോ. രാധ (കോട്ടയം മെഡിക്കല്‍ കോളേജ് മെഡിസിൻ വിഭാഗം മുൻ മേധാവി). മക്കള്‍: ഡോ. രോഹിത് രാംകുമാര്‍, ശരത് രാംകുമാര്‍ (എൻജിനീയര്‍).
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.