play-sharp-fill
കോട്ടയം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപം വാഹനാപകടം; കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു ; നിയന്ത്രണം വിട്ട കാർ ബാരിക്കേഡ് തകർത്തു ; കാർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു 

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപം കല്യാൺ സിൽക്സിന് മുൻപിലായി അപകടം. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിനു പിന്നിലേക്ക് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് വന്ന് ഇടിക്കുകയായിരുന്നു.

അപകട സമയത്ത് കാറിനുള്ളിലുണ്ടായിരുന്ന റിട്ട.കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കുറുപ്പന്തറ സ്വദേശി ഷാജി അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11.15 ഓടെ അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.ആർ.ടിസി സ്വിഫ്റ്റ് ബസ് കാറിനു പിന്നിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ മുന്നിലേയ്ക്കു നീങ്ങിയ ശേഷം പൊലീസ് ഇവിടെ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകർത്താണ് ഇടിച്ച് നിന്നത്. അപകടത്തിൽ ആർക്കും പരിക്കുകളൊന്നുമില്ല.