ഐ.പി.എല്‍ ആവേശത്തില്‍ മണര്‍കാട്‌ സെന്റ്‌ മേരീസ്‌ പള്ളി മൈതാനം:കൂറ്റന്‍ സ്‌ക്രീനിലെ തത്സമയ സംപ്രേഷണം കാണാന്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവർ വരെ ക്രിക്കറ്റ് ആരാധകരുടെ തിരക്ക്.

Spread the love

കോട്ടയം: ഐ.പി.എല്‍ ആവേശത്തില്‍ മണര്‍കാട്‌ സെന്റ്‌ മേരീസ്‌ പള്ളി മൈതാനം. കൂറ്റന്‍ സ്‌ക്രീനിലെ തത്സമയ സംപ്രേഷണം കാണാന്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരും ഉള്‍പ്പടെയുള്ള ക്രിക്കറ്റ്‌ ആരാധകരാണു എത്തിയത്‌.

video
play-sharp-fill

സംപ്രേഷണം തുടങ്ങുന്നതിന്‌ ഒന്നരമണിക്കൂര്‍ മുന്‍പേ കാണികള്‍ ഇടംപിടിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ ലീഗായ ഐ.പി.എല്ലിന്റെ ആവേശത്തിലേക്കു മുഴുകി ഇന്നലെ പുതുപ്പള്ളിയും പരിസര പ്രദേശങ്ങളും.
ഇന്നലെ വൈകിട്ട്‌ 3.30ന്‌ ബംഗളൂരു ഡല്‍ഹി മത്സരവും, രാത്രി 7.30ന്‌ ഹൈദരാബാദ്‌ ചെന്നൈ മത്സരങ്ങളുമാണ്‌ നടന്നത്‌. സി.എസ്‌.കെ ഫാന്‍സും, സഞ്‌ജു സാംസണ്‍ ഫാന്‍സും ഫാന്‍ പാര്‍ക്കില്‍ നിറഞ്ഞിരുന്നു.

സംപ്രേഷണത്തിന്‌ മുന്നോടിയായി ആരാധകരുടെ മുഖത്ത്‌ ചായം പൂശലും ഉണ്ടായിരുന്നു. ഐ.പി.എല്‍ ആവേശം രാജ്യമെമ്പാടുമുള്ള ആരാധകരിലേക്ക്‌ എത്തിക്കുന്നതിന്റെ ഭാഗമായി ബി.സി.സി.ഐ പുറത്തിറക്കിയ രണ്ടാം ഘട്ട ഫാന്‍ പാര്‍ക്കുകളുടെ പട്ടികയില്‍ പുതുപ്പള്ളിയും ഇടം പിടിച്ചതോടെയാണ്‌ ഫാന്‍ പാര്‍ക്ക്‌ മണര്‍കാട്‌ സജ്‌ജമാക്കിയത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂറ്റന്‍ സ്‌ക്രീനുകളിലെ തത്സമയ സംപ്രേക്ഷണത്തിനു പുറമെ സംഗീതം, വിനോദ പരിപാടികള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണശാലകള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക പ്ലേ സോണുകള്‍ എന്നിവയും ഫാന്‍ പാര്‍ക്കുകളില്‍ സജ്‌ജീകരിച്ചിരുന്നു.