
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നും ഡി ആർ ഐ ചോദ്യം ചെയ്ത സംഭവത്തില്‍ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം.ഡി ആർ ഐ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്താണ് പൊലീസുകാരനെ ചോദ്യം ചെയ്തത്.
ലഹരിക്കടത്തില്‍ പിടിയിലായ യുവാവിന് സഹായം നല്‍കിയെന്ന സംശയത്തിലായിരുന്നു ഡി ആർ ഐ പൊലീസുകാരനെ കസ്റ്റഡിയില്‍ എടുത്തത്. ഈ സാഹചര്യം സംബന്ധിച്ചാണ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിരിക്കുന്നത്.


