
പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ തൂൺ തകർന്ന് വീണ് യുവാവ് മരിച്ചു. കുഴൽമന്ദം പെരുങ്കുന്നം തെക്കേക്കര സ്വദേശിയായ രാമദാസ് (43), ഉണ്ണിക്കണ്ണൻ എന്നറിയപ്പെടുന്നയാളാണ് മരിച്ചത്.
ചരപ്പറമ്പ് സ്വദേശി ശശിയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കിണറിനുള്ളിലെ ജോലിക്കിടെ തൂൺ തകർന്ന് വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു.
അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







