മണർകാടിന് പുറമെ കോട്ടയം ഈരയിൽകടവിലും വൻ അനാശാസ്യകേന്ദ്രം;  കോവിഡിൽ മുങ്ങി ടൂറിസം മേഖല തകർന്നതോടെ കച്ചവടം ന​ഗരത്തിലേക്ക് മാറ്റി ; കെണിയിൽ വീഴ്ത്തുന്നത് യുവാക്കളെ; തേർഡ് ഐ വാർത്തയെത്തുടർന്ന് മണർകാട് കാവുംപടിയിൽ പൊലീസ് പൂട്ടിച്ച അനാശാസ്യ കേന്ദ്രത്തിന് പിന്നിൽ വമ്പൻമാർ

മണർകാടിന് പുറമെ കോട്ടയം ഈരയിൽകടവിലും വൻ അനാശാസ്യകേന്ദ്രം; കോവിഡിൽ മുങ്ങി ടൂറിസം മേഖല തകർന്നതോടെ കച്ചവടം ന​ഗരത്തിലേക്ക് മാറ്റി ; കെണിയിൽ വീഴ്ത്തുന്നത് യുവാക്കളെ; തേർഡ് ഐ വാർത്തയെത്തുടർന്ന് മണർകാട് കാവുംപടിയിൽ പൊലീസ് പൂട്ടിച്ച അനാശാസ്യ കേന്ദ്രത്തിന് പിന്നിൽ വമ്പൻമാർ

സ്വന്തം ലേഖകൻ
കോട്ടയം: മണർകാടിന് പുറമെ കോട്ടയം ഈരയിൽകടവിലും വൻ അനാശാസ്യകേന്ദ്രം.കോവിഡിൽ മുങ്ങി ടൂറിസം മേഖല തകർന്നതോടെ കച്ചവടം ന​ഗരത്തിലേക്ക് മാറ്റിയിരിക്കുകയാണ് സംഘങ്ങൾ. കെണിയിൽ വീഴ്ത്തുന്നത് പ്രൊഫഷണലുകളടക്കമുള്ള യുവാക്കളെ.

ക്രോസ് മസാജിംഗ് നടത്തുമെന്നും മണിക്കൂറിന് 3000 രൂപയെന്നും പറഞ്ഞ് നടത്തിയിരുന്ന മണർകാട് കാവുംപടിയിലുള്ള തത്വാ സ്പാ തേർഡ് ഐ വാർത്തയെത്തുടർന്ന് പൊലീസ് പൂട്ടിച്ചത് കഴിഞ്ഞ ദിവസമാണ്. ഇവർക്ക് കോട്ടയത്തിന് പുറമേ കൊച്ചിയടക്കം പല സ്ഥലങ്ങളിലും ബ്രാഞ്ചുകളുള്ളതായി തേർഡ് ഐ അന്വേഷണത്തിൽ വ്യക്തമായി. സംഘത്തിൽ കോട്ടയംകാരനായ ഡോക്ടർക്കും പങ്കുള്ളതായി സൂചനയുണ്ട്.

തേർഡ് ഐ ന്യൂസിൽ നിന്നും മസാജിങ്ങ് സെന്ററിലേക്ക് വിളിച്ചപ്പോൾ ഫോണെടുത്ത പെൺകുട്ടി ക്രോസ് മസാജിങ്ങാണെന്നും പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്നും മണിക്കൂറിന് 3000 രൂപയാണ് ഫീസെന്നും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് തൊട്ടടുത്ത ദിവസം മസാജ് സെന്ററിൽ നിന്നും തേർഡ് ഐയിലേക്ക് വിളിച്ച യുവാവ് മറ്റ് കാര്യങ്ങൾക്കും പെൺകുട്ടികളെ നല്കാമെന്നും അതിനുള്ള പണം അവർക്ക് നേരിട്ട് നല്കിയാൽ മതിയെന്നും പറഞ്ഞു.

ഈ വിവരങ്ങൾ ജില്ലാ പൊലീസ് മേധാവിയെ തേർഡ് ഐ ന്യൂസിൽ നിന്നും അറിയിച്ചതിനെത്തുടർന്നാണ് സ്ഥാപനത്തിൽ പൊലീസ് റെയ്ഡ് നടത്തുകയും തുടർന്ന് സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തത്.

കോട്ടയം ഈരയിൽകടവ് കേന്ദ്രീകരിച്ചുള്ള അനാശാസ്യകേന്ദ്രത്തിൽ മറ്റ് പല ജില്ലകളിൽ നിന്നും പെൺകുട്ടികളെ എത്തിച്ച് വ്യാപകമായി കച്ചവട നടത്തുന്നതായാണ് അറിവ്. സംഘത്തിൽ ആറ് സ്ത്രീകൾ ഉള്ളതായാണ് തേർഡ് ഐ ന്യൂസ് സംഘത്തിന് ലഭിച്ച വിവരം.